എൽബ്രിഡ്ജ് ഗെറി
From Wikipedia, the free encyclopedia
Remove ads
ഒരു അമേരിക്കൻ നയതന്ത്രജ്ഞനും രാഷ്ട്രീയക്കാരനും അമേരിക്കൻ ഐക്യനാടുകളുടെ അഞ്ചാമത്തെ വൈസ് പ്രസിഡന്റുമായിരുന്നു എൽബ്രിഡ്ജ് ഗെറി എന്ന എൽബ്രിഡ്ജ് തോമസ് ഗെറി (Elbridge Thomas Gerry). ഡെമോക്രാറ്റിക് റിപ്പബ്ലിക്കൻ പാർട്ടി നേതാവായിരുന്ന ഗെറി, ജെയിംസ് മാഡിസൺ പ്രസിഡന്റായിരുന്ന സമയത്ത് 1813 മുതൽ 1814 വരെ അമേരിക്കൻ വൈസ് പ്രസിഡന്റായി.
Remove ads
ആദ്യകാല ജീവിതം
അമേരിക്കൻ ഐക്യനാടുകളുടെ വടക്കുകിഴക്കൻ തീരത്ത് അറ്റ്‌ലാന്റിക് മഹാസമുദ്രത്തോടു ചേർന്നു സ്ഥിതിചെയ്യുന്ന സംസ്ഥാനമായ മസാച്ചുസെറ്റ്‌സിലെ മാർബിൾഹെഡ് എന്ന തീരദേശ നഗരത്തിൽ 1744 ജൂലൈ 17ന് ജനിച്ചു. വ്യാപാരിയായ തോമസ് ഗെറിയുടെയും എലിസബത്ത് (ഗ്രീൻലീഫ്) ഗെറിയുടെയും മകനായിരുന്നു.[1] ഇവരുടെ 11മക്കളിൽ മൂന്നാമത്തെ മകനായിരുന്നു എൽബ്രിഡ്ജ്. 1730ൽ ഇംഗ്ലണ്ടിൽ നിന്ന് കുടിയേറിയതായിരുന്നു ഗെറിയുടെ പിതാവ്. മാതാവിന്റെ പൂർവ്വീകരിൽ ഒരാളായ ജോൺ എൽബ്രിഡ്ജ് എന്നയാളുടെ പേരിൽ നിന്നാണ് എൽബ്രിഡ്ജ് ഗെറിയുടെ പേരിലെ എൽബ്രിഡ്ജ് എന്നുള്ളത്.[2] 1762ൽ ബിഎ ബിരുദവും 1765ൽ എംഎ ബിരുദവും നേടിയ ഇദ്ദേഹം പിന്നീട് പിതാവിനോടൊപ്പം വ്യാപാര മേഖലയിലേക്ക് തിരിഞ്ഞു.[1][3] 1760കളിലെ ബ്രിട്ടീഷ് കോളനി നയത്തെ ശക്തമായി എതിർത്തു. 1810 ജൂൺ 10 മുതൽ 1812 മാർച്ച് 4 വരെ മസാച്ചുസെറ്റ്‌സിലെ ഗവർണറായിരുന്നു. 1789 മാർച്ച് നാലു മുതൽ 1793 മാർച്ച് മൂന്നുവര യുഎസ് പ്രതിനിധി സഭയിൽ അംഗമായിരുന്നു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads