അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം From Wikipedia, the free encyclopedia
Remove ads
അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനമാണ് ഐയവ. 1846 ഡിസംബർ 28നു ഇരുപത്തൊമ്പതാമത്തെ സംസ്ഥാനമായാണ് ഐയോവ ഐക്യനാടുകളിൽ അംഗമായത്. അമേരിക്കയിലെ നേറ്റീവ് ഇന്ത്യൻ ജനവിഭാഗങ്ങളിലൊന്നായ ഐയവ ഗോത്രത്തിൽ നിന്നാണ് സംസ്ഥാനത്തിന് ഈ പേരു ലഭിച്ചത്. ഔദ്യോഗിക നാമം:സ്റ്റേറ്റ് ഓഫ് ഐയവ.
കേരളത്തിന്റെ ഏകദേശം മൂന്നിരട്ടിയിലേറെ വലിപ്പമുണ്ട് ഐയവ സംസ്ഥാനത്തിന്. എന്നാൽ ജനസംഖ്യയാകട്ടെ മുപ്പതുലക്ഷത്തിൽ താഴെയാണ്. ഡെ മോയിൻ ആണു ഐയവയുടെ തലസ്ഥാനം. സംസ്ഥാനത്തെ ഏറ്റവും വലിയ നഗരവും ഇതുതന്നെയാണ്.
വടക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുകുടിയേറിയവരുടെ പിന്മുറക്കാരാണ് ഐയവയിലെ ജനങ്ങളിൽ അധികവും. അതുകൊണ്ടുതന്നെ തൊണ്ണൂറു ശതമാനത്തിലേറെ വെളുത്തവംശജരാണിവിടെ.