കക്കാടംപൊയിൽ

കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

കക്കാടംപൊയിൽmap
Remove ads

11.333903°N 76.11105°E / 11.333903; 76.11105

വസ്തുതകൾ

കോഴിക്കോട്, മലപ്പുറം ജില്ലകളുടെ കിഴക്കേ ഭാഗത്തായി പശ്ചിമഘട്ട മലനിരകളിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കക്കാടംപൊയിൽ. ജില്ലയിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്.[1] അങ്ങാടിയുടെ മധ്യഭാഗത്തിലൂടെ ജില്ലാ അതിർത്തി കടന്നു പോവുന്നു. കക്കാടംപൊയിലിൽ നിന്ന് ചാലിയാർ, ഇരുവഴിഞ്ഞിപ്പുഴ തുടങ്ങിയ പ്രധാനപ്പെട്ട നദികൾ ഉത്ഭവയ്ക്കുന്നു.[അവലംബം ആവശ്യമാണ്].

കാർഷിക വിളകളായ അടക്ക, കുരുമുളക് തുടങ്ങിയവ നശിച്ച ശേഷം കോഴി, ആട് തുടങ്ങിയ ഫാമുകൾ തുടങ്ങി. കോഴിയുടെ മരണ നിരക്ക് വളരെ കുറവായതിനാൽ ആ മേഖലയിൽ വിജയിച്ചു വരുന്നു.

Remove ads

സമീപ നഗരങ്ങൾ

അകമ്പാടം, തിരുവമ്പാടി, മുക്കം, കൂടരഞ്ഞി, കൂമ്പാറ, തോട്ടുമുക്കം തുടങ്ങിയവയാണ് സമീപ നഗരങ്ങൾ.

പ്രധാന ആകർഷണങ്ങൾ

കേരളാ അതിർത്തിയിലെ പശ്ചിമഘട്ടത്തിലെ മലനിരകളിൽ, നിലമ്പൂർ നഗരത്തിൽ നിന്ന് 24 കി മീ അകലെയുള്ള കക്കാടംപൊയിൽ ഗ്രാമം, വനങ്ങൾ, വെള്ളച്ചാട്ടങ്ങൾ (കോഴിപ്പാറ വെള്ളച്ചാട്ടം) എന്നിവയാൽ സമൃദ്ധമായ പ്രദേശമാണ്. ഇവിടുത്തെ കുളിർമ്മയുള്ള കാലാവസ്ഥ അനുഭവിക്കാൻ ധാരാളം സഞ്ചാരികൾ കക്കാടംപൊയിലിൽ എത്താറുണ്ട്.

Remove ads

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads