കട്ടക കായൽ
കൊല്ലം ജില്ലയിലെ കായൽ From Wikipedia, the free encyclopedia
Remove ads
കേരളത്തിൽ കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ശുദ്ധജല കായലാണ് കട്ടക കായൽ അഥവാ കട്ടക്കായൽ. ഇത് മരുത്തടിയിലെ 36 ഏക്കർ വിസ്തീർണ്ണമുള്ള വട്ടക്കായലിനെ അഷ്ടമുടിക്കായലുമായി ബന്ധിപ്പിക്കുന്നു.[2][3][4]
Remove ads
ചരിത്രം
കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായലിന്റെയും വട്ടക്കായലിന്റെയും ഭാഗമായ കട്ടകക്കായലിന് ഏകദേശം 2 കിലോമീറ്റർ നീളമുണ്ട്. ഒരുകാലത്ത് ശക്തികുളങ്ങരയുടെ ജീവരേഖയായിരുന്നു ഈ കായൽ.
അൻപതു വർഷങ്ങൾക്കുമുമ്പ് കട്ടക കായലിന് 90 മുതൽ 120 മീറ്റർ വരെ വീതിയുണ്ടായിരുന്നു. അക്കാലത്ത് കായലിൽ സ്ഥിതിചെയ്തിരുന്ന മൂന്നു ബോട്ടുജെട്ടികളിലൂടെ സമുദ്രോൽപ്പന്നങ്ങളുടെയും മറ്റും കൈമാറ്റം നടന്നിരുന്നു. കരിമീൻ, പൂമീൻ എന്നിങ്ങനെ ഇരുപതിലധികം ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളുടെ ആവാസകേന്ദ്രം കൂടിയാണ് കട്ടക കായൽ.[5][6]
Remove ads
പുനരുജ്ജീവനം
2016 നവംബർ 1-ന് കട്ടക കായലിനെയും വട്ടക്കായലിനെയും സംരക്ഷിക്കുന്നതിനുള്ള പദ്ധതി കൊല്ലം കോർപ്പറേഷൻ മേയറായിരുന്ന വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തിരുന്നു.[7] ശക്തികുളങ്ങര ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സാഗര സാംസ്കാരിക സംഘത്തിന്റെ നേതൃത്വത്തിലുള്ള 'കട്ടക്കായൽ പുനരുജ്ജീവന പദ്ധതിയും പുരോഗമിക്കുന്നുണ്ട്.[8] ഇരു കായലുകളെയും വൃത്തിയാക്കി സംരക്ഷിക്കുക എന്നതാണ് ഈ പദ്ധതിയുടെയും ലക്ഷ്യം.[9]
ഇതും കാണുക
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads