കണാദൻ
From Wikipedia, the free encyclopedia
Remove ads
കണാദ(Sanskrit: कणाद) പുരാതന ഭാരതത്തിലെ തത്ത്വചിന്തകനും പണ്ഡിതനുമായിരുന്നു. ഇദ്ദേഹമാണ് വൈശേഷികം എന്ന ദർശനത്തിന്റെ ഉപജ്ഞാതാവ് . [1][2]
അദ്ദേഹം BCE രണ്ടാം ശതകത്തിലോ [3] BCE ആറാം ശതകത്തിലോ [4][5] ഇന്നത്തെ ഗുജറാത്തിനു സമീപത്തുള്ള ദ്വാരകയിൽ ജീവിച്ചിരുന്നതായി അനുമാനിക്കുന്നു.
രൂപരഹിതമായ സൂക്ഷ്മകണങ്ങൾ ചെർന്നാണ് എല്ലാ പദാർത്ഥങ്ങളും രൂപപ്പെടുന്നതെന്ന് കണാദൻ വാദിച്ചു. കണം (പരമാണു) ആണ് പ്രപഞ്ചത്തിന്റെ മൂലകാരണം എന്ന് ആദ്യമായി വാദിച്ച ദാർശനികനാണ് ഇദ്ദേഹം.[6] ഏത് രാസമാറ്റത്തിനും അടിസ്ഥാനം താപമാണെന്ന് അദ്ദേഹം വാദിച്ചു. ചൂടാക്കുമ്പോൾ പരമാണുവിന്റെ സ്വഭാവം മാറുന്നതായും കണാദൻ അഭിപ്രായപ്പെട്ടു. വൈശേഷികദർശനമെന്ന തത്ത്വചിന്തയുടെ ഉപജ്ഞാതാവ് കണാദനാണ്. പ്രാചീന ഭാരതീയ ദർശനങ്ങളിലെ പ്രധാനമായ ഒന്നാണിത്.
Remove ads
നിരുക്തം
കണം കഴിക്കുന്നവൻ ആരോ അവൻ എന്നാണ് കണാദനർത്ഥം.
വൈശേഷികം
രൂപരഹിതമായ സൂക്ഷ്മകണങ്ങൾ ചേർന്നാണ് പ്രത്യേക ആകൃതിയുള്ള എല്ലാ പദാർത്ഥങ്ങളും രൂപപ്പെടുന്നതെന്നും അവ അനശ്വരമാണെന്നും വൈശേഷികദർശനം പറയുന്നു.[7] ഓരോ വസ്തുവിന്റെയും സവിശേഷഗുണങ്ങളും സാമാന്യഗുണങ്ങളും, അവ തമ്മിലുള്ള ബന്ധങ്ങളും അറിയേണ്ടത് പ്രകൃതിയെ അറിയാൻ ആവശ്യമാണെന്ന് കണാദന്റെ സിദ്ധാന്തം പറയുന്നു.
വൈശേഷിക വ്യാഖ്യാതാക്കളിൽ പ്രമുഖനായ പ്രശസ്തപാദരുടെ `പദാർത്ഥധർമസംഗ്രഹം' (എ.ഡി.അഞ്ചാം ശതകം) പദാർത്ഥങ്ങളെ ഇങ്ങനെ വേർതിരിക്കുന്നു: ദ്രവ്യം, ഗുണം, കർമം, സാമാന്യം, വിശേഷം, സമവായം. ദ്രവ്യങ്ങളെ ഭൂമി, ജലം, വെളിച്ചം, വായു, ആകാശം, കാലം, ഇടം, ആത്മാവ്, മനസ്സ് എന്നിങ്ങനെ വർഗ്ഗീകരിച്ചിരിക്കുന്നു. ദ്രവ്യമാണ് ഗുണത്തെയും കർമ്മത്തെയും ഉൾക്കൊള്ളുന്നത്. രൂപം, രസം, ഗന്ധം, സ്പർശം, സംഖ്യ, പരിമാണം, വേർതിരിവ് (പൃഥക്ത്വം), സംയോഗം, വിഭാഗം, പരത്വം, അപരത്വം, ബുദ്ധി, സുഖം, ദുഃഖം, ഇച്ഛ, ദ്വേഷം, പ്രയത്നം എന്നിങ്ങനെ 17 ഗുണങ്ങളെക്കുറിച്ച് കണാദൻ വിവരിച്ചിട്ടുണ്ട്.
Remove ads
അവലംബം
കുറിപ്പുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads