കാരാക്കുറിശ്ശി
പാലക്കാട് ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
കേരളത്തിലെ പാലക്കാട് ജില്ലയിലെ കാരാക്കുറിശ്ശി ഗ്രാമപഞ്ചായത്തിലെ പ്രധാന ഗ്രാമമാണ് കാരാക്കുറിശ്ശി. [1] മണ്ണാർക്കാട് നിന്ന് 9 കിലോമീറ്റർ അകലെയാണ് കാരാക്കുറിശ്ശി ഗ്രാമം സ്ഥിതിചെയ്യുന്നത്. മണ്ണാർക്കാടും മുണ്ടൂരുമാണ് അടുത്തുള്ള പ്രധാന പട്ടണങ്ങൾ. ടിപ്പുസുൽത്താൻ റോഡ്, പൊന്നംകോട് കാരാക്കുറിശ്ശി റോഡ് എന്നിവയാണ് കാരാക്കുറിശ്ശിയിലൂടെ കടന്നുപോകുന്ന പ്രധാന റോഡുകൾ.
Remove ads
സ്ഥാനം
പാലക്കാട് മലപ്പുറം നാഷണൽ ഹൈവേ 966 ൽ നിന്ന് 4 കിലോമീറ്റർ അകലെയാണ് കാരാക്കുറിശ്ശി സ്ഥിതിചെയ്യുന്നത്. മണ്ണാർക്കാട് താലൂക്കിലാണ് കാരാക്കുറിശ്ശി ഗ്രാമം സ്ഥിതിചെയ്യുന്നത്.
ജനസംഖ്യ
2001ലെ കാനേഷുമാരി കണക്കെടുപ്പ് പ്രകാരം കാരാക്കുറിശ്ശിയിൽ 25,161 ജനങ്ങളുണ്ട്. 12,136 പുരുഷന്മാരും 13,025 സ്ത്രീകളുമാണ്. [2]
ആരാധനാലയങ്ങൾ
ക്ഷേത്രങ്ങൾ
- ചോറ്റാനിക്കരയമ്മ ക്ഷേത്രം കാരാക്കുറിശ്ശി
- യാനാപുരം വിഷ്ണു ക്ഷേത്രം
- അയ്യപ്പൻകാവ്
- ശ്രീ ഭട്ടിയിൽ ശിവക്ഷേത്രം
- വലിയട്ട അയ്യപ്പക്ഷേത്രം
- കാരാക്കുറിശ്ശി ശ്രീകൃഷ്ണ ക്ഷേത്രം
- ശ്രീകുറുമ്പ ഭഗവതി ക്ഷേത്രം കാരാക്കുറിശ്ശി
- നെല്ലിക്കുന്നത്ത് ക്ഷേത്രം കാരാക്കുറിശ്ശി
ക്രൈസ്തവ ആരാധനാലയങ്ങൾ
- സെൻറ്റ് മേരീസ് ചർച്ച് കാരാക്കുറിശ്ശി
മുസ്ലിം ആരാധനാലയങ്ങൾ
- സുന്നി ജുമാമസ്ജിദ് വലിയട്ട
- വലിയട്ട ജുമാമസ്ജിദ്
- കാരാക്കുന്ന് ജുമാമസ്ജിദ്
- കാരാക്കുന്ന് പുത്തൻ പള്ളി ജുമാമസ്ജിദ്
- അയിഷ മസ്ജിദ് അനക്കപ്പറമ്പ്
വിദ്യാഭ്യാസസ്ഥാപനങ്ങൾ
- ജിവിഎച്ച്എസ്എസ് കാരാക്കുറിശ്ശി
അവലംബങ്ങൾ
ബാഹ്യ ലിങ്കുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads