കിളികൊല്ലൂർ
From Wikipedia, the free encyclopedia
Remove ads
കേരളത്തിൽ കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് കിളികൊല്ലൂർ.[1] കൊല്ലം നഗരത്തിലെ കശുവണ്ടി വ്യവസായ കേന്ദ്രങ്ങളിലൊന്നാണ് ഈ പ്രദേശം. [2][3] ഇവിടെ ദേശീയപാത 744-നു സമീപം കിളികൊല്ലൂർ തീവണ്ടി നിലയം സ്ഥിതിചെയ്യുന്നുണ്ട്. കൊല്ലം, പരവൂർ, പുനലൂർ, തിരുവനന്തപുരം, കന്യാകുമാരി, എറണാകുളം, ഗുരുവായൂർ എന്നീ സ്ഥലങ്ങളിലേക്കുള്ള തീവണ്ടികൾക്ക് ഈ നിലയത്തിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.[4][5] കിളികൊല്ലൂരിനു സമീപം കരിക്കോട് ടി.കെ.എം. കോളേജ് ഓഫ് എഞ്ചിനീയറിംഗ് സ്ഥിതിചെയ്യുന്നു.[6] കൊല്ലം കോർപ്പറേഷന്റെ ഒരു സോണൽ ഓഫീസും കിളികൊല്ലൂരിൽ പ്രവർത്തിക്കുന്നുണ്ട്. ചന്ദനത്തോപ്പ്, കുണ്ടറ, കല്ലുംതാഴം എന്നിവയാണ് സമീപത്തെ പ്രധാന സ്ഥലങ്ങൾ.
Remove ads
ചരിത്രം
1953-ൽ കിളിക്കൊല്ലൂർ പഞ്ചായത്ത് രൂപീകൃതമായി. കൊല്ലം ജില്ലയിൽ അഞ്ചാലുംമൂട് ബ്ലോക്കിൽ ഉൾപ്പെട്ടിരുന്ന ഈ പഞ്ചായത്തിന് 11.24 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ടായിരുന്നു.[7] 2000-ത്തിൽ കൊല്ലം മുൻസിപ്പാലിറ്റിയെ കോർപ്പറേഷനാക്കി ഉയർത്തിയപ്പോൾ കിളികൊല്ലൂരിനെ കൊല്ലം കോർപ്പറേഷനോടു കൂട്ടിച്ചേർത്തു.[8][9]
എത്തിച്ചേരുവാൻ
- കൊല്ലം റെയിൽവേസ്റ്റേഷൻ - 5.5 കിലോമീറ്റർ
- ആണ്ടാമുക്കം സിറ്റി ബസ് സ്റ്റാൻഡ് - 6 കി.മീ.
- കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷൻ, കൊല്ലം - 6.5 കി.മീ.
- കൊല്ലം തുറമുഖം - 8 കി.മീ.
- ചിന്നക്കട - 5.5 കി.മീ.
- തങ്കശ്ശേരി - 8.2 കി.മീ.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads