കേന്ദ്ര സാഹിത്യ അക്കാദമി

From Wikipedia, the free encyclopedia

Remove ads

ഇന്ത്യൻ ഭാഷാസാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഭാരതസർക്കാർ 1954 മാർച്ച് 12 ന് സ്ഥാപിച്ച അക്കാദമി ആണ് കേന്ദ്ര സാഹിത്യ അക്കാദമി. ന്യൂഡൽഹിയിലെ മണ്ഡി ഹൗസിലെ രബീന്ദ്രഭവനിൽ ഇത് സ്ഥിതിചെയ്യുന്നു. പ്രതിവർഷം 24 ഭാഷകളിൽ 1 ലക്ഷം രൂപാവീതം സമ്മാനത്തുകയുള്ള അവാർഡുകൾ നൽകുന്നതിനൊപ്പം ആജീവനാന്തനേട്ടങ്ങൾക്കുള്ള സാഹിത്യഅക്കാദമി ഫെലോഷിപ്പുകളും നൽകുന്നുണ്ട്. ഇന്ത്യൻ ലിറ്ററേച്ചർ (ഇംഗ്ലീഷ്), സമകാലീന ഭാരതീയ സാഹിതി (ഹിന്ദി) എന്നീ പ്രസിദ്ധീകരണങ്ങളും പുറത്തിറക്കുന്നുണ്ട്.

Remove ads

ഇതര പ്രധാനപുരസ്കാരങ്ങൾ

  1. ഭാഷാസമ്മാൻ- പ്രസ്താവിക്കപ്പെട്ട 24 ഭാഷകൾക്കുപുറമേ ഇതര ഇന്ത്യൻ ഭാഷകൾക്ക് നൽകിയ സംഭാവനകൾക്കും ക്ലാസിക്കൽ- മിഡീവൽ സാഹിത്യത്തിനുനൽകിയ സംഭാവനകൾക്കും നലകുന്നു. 100000 രൂപയാണ് പുരസ്കാരത്തുക.
  2. പരീഭാഷാ അവാർഡ്- മറ്റ് ഭാഷകളിൽ നിന്ന് 24 ഇന്ത്യൻഭാഷകളിലേയ്ക്ക് ഏതെങ്കിലും ഒന്നിലേയ്ക്കുള്ള മികച്ച പരിഭാഷയ്ക്ക്. 1989 ൽ ആരംഭിച്ച ഈ അവാർഡിന്റെ തുക 50000 രൂപയാണ്.
  3. ആനന്ദ് കുമരസ്വാമി ഫെലോഷിപ്പ്- ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഏതെങ്കിലും പണ്ഡിതൻമാർ ഇന്ത്യയിൽ കുറഞ്ഞകാലം താമസിച്ച് ഏതെങ്കിലും സാഹിത്യ പ്രോജക്റ്റുകൾ ചെയ്യുന്നെങ്കിൽ അവർക്ക്. 1996 ൽ തുടങ്ങി.
  4. പ്രേംചന്ദ് ഫെലോഷിപ്പ്- സാർക്ക് രാജ്യങ്ങളിൽ നിന്നുള്ള സാംസ്കാരികമേഖലയിൽ പ്രാമുഖ്യം കാണിച്ചവർക്ക്. 2005 ൽ ആരംഭിച്ചു.[1]
Remove ads

അക്കാദമിയുടെ പ്രധാന പ്രവർത്തനങ്ങൾ

  • വിവിധഭാഷകളിലെ എഴുത്തുകാരെ ഭാഷയുടെ അതിർവരമ്പുകൾ ലംഘിക്കാൻ അവരുടെ കൃതികളുടെ അന്യഭാഷാ തർജ്ജിമകൾ വഴി സഹായിക്കുക.
  • വിവിധഭാഷകളിലെ മികച്ച കൃതികൾക്ക് പുരസ്കാരങ്ങൾ നൽകുക, ഏറ്റവും മികച്ച എഴുത്തുകാർക്ക് ഫെലോഷിപ്പ് നൽകുക.
  • അക്കാദമി പ്രസിദ്ധീകരിക്കുന്ന വിവിധ ആനുകാലികങ്ങളിലൂടെ (ജേണലുകളിലൂടെ) ഭാഷകളിൽ പുതിയ പരീക്ഷണങ്ങൾക്കും ചലനങ്ങൾക്കും വേദിയൊരുക്കുക.
  • വിവിധ പാഠശാലകളിലൂടെയും (വർക്ക്ഷോപ്പുകളിലൂടെ) യാത്രാ ബത്തകളിലൂടെയും മറ്റു പരിപാടികളിലൂടെയും യുവ തലമുറയിൽ സാഹിത്യവാസന വളർത്തുക
  • ഇന്ന് അക്കാദമി ഇന്ത്യൻ ഭാഷാസാഹിത്യത്തിന്റെ ഒരു സർവ്വവിജ്ഞാനകോശം നിർമ്മിക്കുകയാണ്. 22 ഭാഷകളിലെ ആയിരത്തോളം എഴുത്തുകാർ ഈ യജ്ഞത്തിൽ പങ്കാളികളാണ്.
Remove ads

2012-ലെ പുരസ്കാരങ്ങൾ

മലയാളഭാഷയിൽ 'മറന്നുവെച്ച വസ്തുക്കൾ' എന്ന കവിതാസമാഹാരത്തിന് കവി സച്ചിദാനന്ദനും 'കവി ബന്ദ്യഘടിഗായിയുടെ ജീവിതവും മരണവും' എന്ന ബംഗാളി നോവലിന്റെ മലയാളവിവർത്തനത്തിന് ആനന്ദിനും(പി. സച്ചിദാനന്ദൻ) അവാർഡ് ലഭിച്ചു.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ മലയാളികൾ

കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാല സാഹിത്യ പുരസ്കാർ 2013

കൂടുതൽ വിവരങ്ങൾ ഭാഷ, കൃതി /മേഖല ...
Remove ads

കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാർ 2013

കൂടുതൽ വിവരങ്ങൾ ഭാഷ, കൃതി /മേഖല ...
Remove ads

ഇതും കാണുക

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads