കോലത്തുനാട്

From Wikipedia, the free encyclopedia

കോലത്തുനാട്
Remove ads

കേരളത്തിലെ വടക്കേമലബാർ പ്രദേശമാണ് കോലത്തുനാട്. കോരപ്പുഴക്കും ചന്ദ്രഗിരിപ്പുഴക്കും ഇടക്കുള്ള ഭൂഭാഗമാണിത്. വടക്കൻ കോട്ടയം എന്നും അറിയപ്പെടുന്നു.[1] ഇന്നത്തെ കണ്ണൂർ കാസർഗോഡ് ജില്ലകൾ ഇതിൽപ്പെടുന്നു.

വസ്തുതകൾ കോല സ്വരൂപംകോലത്തുനാട്, തലസ്ഥാനം ...
വസ്തുതകൾ കേരളചരിത്രം, ചരിത്രാതീത കാലം ...
Remove ads

ചരിത്രം

സംഘകാലത്ത് ഏഴിമല ആസ്ഥാനമാക്കി ഭരിച്ചിരുന്ന നന്നരാജവംശത്തിന്റെ കീഴിലായിരുന്നു ഈ പ്രദേശം. ഒമ്പതുമുതൽ പന്ത്രണ്ടുവരെ[അവലംബം ആവശ്യമാണ്] നൂറ്റാണ്ടുകളിൽ നിലനിന്ന പെരുമാൾ വാഴ്ചയുടെ കാലത്ത് നന്നവംശത്തിന്റെ പിൻഗാമികളാണെന്നു കരുതുന്ന മൂഷകവംശത്തിന്റെ ആധിപത്യത്തിലായിരുന്നു ഇവിടം. കുലശേഖരകാലത്തും മൂഷകരുടെ കീഴിൽ സ്വതന്ത്രരാജ്യമായിത്തുടർന്നെന്ന് കരുതുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ കുലശേഖരസാമ്രാജ്യം ശിഥിലമായതിനെത്തുടർന്ന് കേരളത്തിൽ രൂപംകൊണ്ട അനേകം നാട്ടുരാജ്യങ്ങളിൽ പരമാധികാരമുണ്ടായിരുന്ന നാലു രാജ്യങ്ങളിൽ ഒന്നായി മാറി. പതിനാലാം നൂറ്റാണ്ടോടെ മൂഷകരാജ്യം കോലത്തുനാട് എന്നറിയപ്പെടാൻ തുടങ്ങി. ഇവിടത്തെ രാജാക്കന്മാർ കോലത്തിരി എന്നും അറിയപ്പെട്ടു.[1]

മധ്യകാലത്ത് കോലോത്തുനാടും സാമൂതിരി രാജവും തമ്മിൽ സംഘർഷം സാധാരണമായിരുന്നു. കോലോത്തുനാടും ട്രാവൻകൂർ-വേനാട് രാജാവംശവും സഹോദരരാജവംശമായി വിശ്വസിക്കപ്പെടുന്നു, ചിലകസന്ദർഭ്ങളിൽ തുളു രാജവംശമായി നല്ല ബന്ധം നിലനിർത്തിയിരുന്നു.[1]

Remove ads

ഇതും കാണുക

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads