കോളേജ് ഓഫ് ക്ലൈമറ്റ് ചേഞ്ച് ആന്റ് എൻവിറോണ്മെന്റൽ സയൻസ്

കേരളത്തിലെ കാലാവസ്ഥാ ഗവേഷണസ്ഥാപനം From Wikipedia, the free encyclopedia

കോളേജ് ഓഫ് ക്ലൈമറ്റ് ചേഞ്ച് ആന്റ് എൻവിറോണ്മെന്റൽ സയൻസ്map
Remove ads

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ വെള്ളാനിക്കരയിൽ സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് കാലാവസ്ഥ വ്യതിയാന പരിസ്ഥിതി ശാസ്ത്ര കോളേജ്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പഠിക്കുന്നതിനായി 2010ൽ കേരള കാർഷിക സർവകലാശാലയാണ് ഈ സ്ഥാപനം ആരംഭിച്ചത് . മുമ്പ് അക്കാദമി ഓഫ് ക്ലൈമറ്റ് ചേഞ്ച് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (എസിസിഇആർ) എന്നാണ് അറിയപ്പെട്ടിരുന്നത്. കാലാവസ്ഥാ വ്യതിയാന പൊരുത്തപ്പെടൽ എന്ന വിഷയത്തിൽ എം. എസ്. സി (ഇന്റഗ്രേറ്റഡ്) അഞ്ച് വർഷത്തെ കോഴ്സുണ്ട്. കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി ശാസ്ത്രവും എന്ന വിഷയത്തിൽ ബി. എസ്. സി നാല് വർഷത്തെ കോഴ്സും നടത്തുന്നു. [1]

വസ്തുതകൾ College of Climate Change and Environmental Science, Established ...
Remove ads

ചരിത്രം

Thumb
2012 നവംബർ 2

2010 സെപ്റ്റംബർ 6ന് കോഴ്സ് ഉദ്ഘാടനം ചെയ്തപ്പോൾ ആദ്യ ബാച്ചിന്റെ പ്രാരംഭ ക്ലാസുകൾ എറണാകുളം പനങ്ങാടിലെ ഫിഷറീസ് കോളേജിലായിരുന്നു ആരംഭിച്ചത്. 2010ൽ സി. ഒ. എഫിനെ കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽ നിന്ന് വേർപെടുത്തിയ ശേഷം, വിദ്യാർത്ഥികളെ താൽക്കാലികമായി വെള്ളാനിക്കരയിലെ കേരള കാർഷിക സർവ്വകലാശാലയുടെ പ്രധാന കാമ്പസിൽ സ്ഥിതിചെയ്യുന്ന ഒരു കെട്ടിടത്തിലേക്ക് മാറ്റി. ജി. എസ്. എൽ. എച്ച്. വി പ്രസാദ് റാവുവായിരുന്നു ആദ്യത്തെ സ്പെഷ്യൽ ഓഫീസർ. 2015 വരെ വിദ്യാർത്ഥികൾ അവിടെ തുടർന്നു, ഏകദേശം അഞ്ച് വർഷത്തെ കാലയളവിൽ കോളേജ് അതിന്റെ പൂർണ്ണ ശേഷിയിലേക്ക് വളർന്നു. 2015 സെപ്റ്റംബർ 28ന് അന്നത്തെ കേരള മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയാണ് പുതിയ കോളേജ് കെട്ടിടം ഉദ്ഘാടനം ചെയ്തത്.[2]2020ൽ കോളേജിന്റെ പേര് കോളേജ് ഓഫ് ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയോൺമെന്റൽ സയൻസ് എന്ന് മാറ്റുകയും ഒരു പുതിയ ‍ഡി്ഗ്രി കോഴ്സ് ആരംഭിക്കുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി ശാസ്ത്രവും എന്ന വിഷയത്തിൽ ബി.എസ്.സി (ഓണേഴ്സ്) കോഴ്സ് നടത്തുന്നു.

Remove ads

കോഴ്സുകൾ

  • എം. എസ്. സി. (ഇന്റഗ്രേറ്റഡ്) കാലാവസ്ഥാ വ്യതിയാന പൊരുത്തപ്പെടുത്തൽ
  • ബി. എസ്സി (ഓണേഴ്സ്) കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി ശാസ്ത്രവും

അവലംബങ്ങൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads