ഗ്രാഫൈറ്റ്

From Wikipedia, the free encyclopedia

ഗ്രാഫൈറ്റ്
Remove ads

കാർബണിന്റെ അപരരൂപങ്ങളിലൊന്നാണ്‌ ഗ്രാഫൈറ്റ്. വരക്കുക/എഴുതുക എന്നർത്ഥമുള്ള ഗ്രാഫൈൻ എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഗ്രാഫൈറ്റിന് അതിന്റെ പേര് ലഭിച്ചത്. പെൻസിലിനകത്തെ‍ എഴുതുന്നതിനുള്ള ദണ്ഡായി ഉപയോഗിക്കുന്നതിനാലാണിത്. കാർബണിന്റെ അപരരൂപമായ വജ്രത്തിൽനിന്നും വ്യത്യസ്തമായി അർദ്ധലോഹമായ [1] ഗ്രാഫൈറ്റ് വിദ്യുത്ചാലകമാണ്. ആർക് വിളക്കുകളിലെ ഇലക്ട്രോഡിൽ ഇതുപയോഗിക്കാറുണ്ട്. അടുക്കുകളോടു കൂടിയ തന്മാത്രഘടനയായതിനാൽ ഗ്രാഫൈറ്റ് ല്യൂബ്രിക്കന്റ് ആയും ഉപയോഗിക്കുന്നുണ്ട്. ഖരാവസ്ഥയിലുള്ള ഏറ്റവും നല്ല ല്യൂബ്രിക്കന്റുകളിലൊന്നാണ്‌ ഗ്രാഫൈറ്റ്[2]. അവലംബാവസ്ഥയിൽ കാർബണിന്റെ ഏറ്റവുമധികം സ്ഥിരതയുള്ള അപരരൂപം ഗ്രാഫൈറ്റാണ്. കൽക്കരിയുടെ ഏറ്റവും ഉയർന്ന തരമായി ഇതിനെ കണക്കാക്കാം.

വസ്തുതകൾ Graphite, General ...
Thumb
Pencils hb
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads