ചവറ തെക്കുംഭാഗം
കൊല്ലം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ ഉള്ള ഒരു ഗ്രാമമാണ് ചവറ തെക്കുംഭാഗം. മൂന്നു വശവും അഷ്ടമുടിക്കായലും ഒരു വശം പാവുമ്പാ തോടുമാണ് ഗ്രാമത്തിന്റെ അതിർത്തികൾ. കൊല്ലം ജില്ലാപഞ്ചായത്ത്തിലെ തേവലക്കര ഡിവിഷനിലും ചവറ ബ്ലോക്ക് പഞ്ചായത്തിലും ഉൾപ്പെട്ട പ്രദേശമാണിത് .തെക്കുംഭാഗം ഗ്രാമപഞ്ചായത്തിലും തെക്കുംഭാഗം വില്ലേജിലും പൂർണമായിഉൾപ്പെട്ടിരിക്കുന്ന ഈ ഗ്രാമം ഒരു ഉൾനാടൻ ഗ്രാമമാണ്. മീൻപിടുത്തവും കന്നുകാലിവളർത്തലുമാണ് പ്രധാന തൊഴിലുകൾ. കയർ വ്യവസായത്തിന് പേര് കേട്ട ഇടമായിരുന്നു. ഇപ്പോൾ കയറുല്പാദനം നാമമാത്രമായി. മലയാളത്തിലെ ലക്ഷണമൊത്ത പ്രഥമ മഹാകാവ്യം രചിച്ച മഹാകവി അഴകത്ത് പദ്മനാഭക്കുറുപ്പ്, കഥാപ്രസംഗസമ്രാട്ട് വി.സാംബശിവൻ എന്നിവരുടെ ജന്മദേശം എന്ന നിലയിൽ പ്രശസ്തമായ ഇടം.[1]
Remove ads
ഭൂമിശാസ്ത്രം
ചവറ തെക്കുഭാഗം പൂർണ്ണമായും അഷ്ടമുടി തടാകം കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു. ഇതും ഒരു ദ്വീപ് ആണ്. പരമ്പരാഗതമായി പഞ്ചായത്ത് കരയെ, വടക്കുംഭാഗം, മാലിഭാഗം, തെക്കുംഭാഗം, നടുവത്തുചേരി എന്നിങ്ങനെ നാലു കരകളായി വിഭജിച്ചിരിക്കുന്നു. ഈ കരയെ അടിസ്ഥാനമാക്കിയാണ് ഉത്സവങ്ങൾ, മറ്റു സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവ നടക്കുന്നത്.
ഇതും കാണുക
- കൊല്ലം
- കരുനാഗപ്പള്ളി
- തേവലക്കര
- നീണ്ടകര
- ചവറ
- പനയ്ക്കറ്റോടിൽ ദേവി ക്ഷേത്രം
അവലംബം
ബാഹ്യ ലിങ്കുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads