ചിത്രകൻ
Angled castor.(ചിത്രകൻ) From Wikipedia, the free encyclopedia
Remove ads
കുറ്റിക്കാടുകൾക്കിടയിലും പൊന്തകൾക്കിടയിലും പറന്നുനടക്കുന്ന ശലഭം.ചുവപ്പു കലർന്ന തവിട്ടുനിറമുള്ള ചിറകുകൾ.മുൻ പിൻ ചിറകുകളിൽ കറുത്ത വരകൾ. അവ ഉയർന്നും താഴ്ന്നും തരംഗരൂപത്തിൽ കാണപ്പെടുന്നു. ആവണച്ചോപ്പൻ ശലഭവുമായി ഏറെ സാമ്യം. ചിറകുകളുടെ അഗ്രഭാഗത്തുള്ള അൽപം ഉയർന്ന ഭാഗങ്ങൾ ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നു. തങ്ങളുടെ അധീന പ്രദേശത്തുവരുന്ന മറ്റു ശലഭങ്ങളെ ഇവ ആട്ടിയോടിക്കുന്നു.[1][2] കൊടിത്തൂവയുടെ വിവിധ ഇനങ്ങൾ (Tragia involucrata, Tragia pukenetii), ആവണക്ക് (Ricinus communis)എന്നീ സസ്യങ്ങളിൽ ഇവ മുട്ടയിടുന്നു.[2][3]

Remove ads
ചിത്രശാല
- ജീവിതചക്രം
- പുഴു
- പ്യൂപ്പ
- ശലഭം (മുതുകുവശം)
- ശലഭം (ഉദരവശം)
- കൊടിത്തൂവ ഇലയിലെ ശലഭ പുഴു
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads