ഡെനാലി

From Wikipedia, the free encyclopedia

ഡെനാലിmap
Remove ads

ഡെനാലി (പഴയ ഔദ്യോഗിക നാമമായ മൗണ്ട് മക്കിൻലി എന്നും അറിയപ്പെടുന്നു) വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവതമാണ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 20,310 അടി (6,190 മീറ്റർ) ഉയരത്തിലാണ് ഈ പർവ്വതം സ്ഥിതിചെയ്യുന്നത്. എവറസ്റ്റ്, അകൊൻകാഗ്വ എന്നിവ കഴിഞ്ഞാൽ ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ പർവ്വതമാണിത്. യുഎസ് സംസ്ഥാനമായ അലാസ്കയുടെ പരിധിക്കുള്ളിലായി അലാസ്കാ റേഞ്ചിൽ‌ സ്ഥിതിചെയ്യുന്ന ഇത് ഡെനാലി ദേശീയോദ്യാനത്തിന്റേയും സംരക്ഷിത പ്രദേശത്തിന്റേയും  കേന്ദ്രഭാഗമാണ്.

വസ്തുതകൾ Denali, ഉയരം കൂടിയ പർവതം ...

പർവതനിരയ്ക്കു ചുറ്റുപാടുമായുള്ള പ്രദേശത്തു വസിക്കുന്ന കൊയൂക്കോൺ ജനത നൂറ്റാണ്ടുകളായി ഈ കൊടുമുടിയെ "ഡെനാലി" എന്ന് വിളിക്കാറുണ്ടായിരുന്നു.

1896 ൽ അന്നത്തെ പ്രസിഡന്റ്റ് സ്ഥാനാർത്ഥി വില്യം മക്കിൻലിയുടെ പിന്തുണയോടെ സ്വർണ്ണം തിരഞ്ഞുവന്ന  ഒരു ഖനിജാന്വേഷകൻ ഈ പർവ്വതത്തെ "മൌണ്ട് മക്കിൻലി" എന്നു പേരിട്ടുവിളിച്ചു. 1917 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ അമേരിക്കയുടെ ഫെഡറൽ ഗവൺമെൻറ് അംഗീകരിച്ച ഔദ്യോഗിക നാമമായിരുന്നു അത്. 2015 ആഗസ്റ്റ് മാസത്തിൽ‌ അമേരിക്കൻ ഐക്യനാടുകളിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ദി ഇന്റീരിയർ പർവ്വതത്തിൻറെ ഔദ്യോഗിക നാമം ഡെനാലി എന്നു മാറ്റിയതായി പ്രഖ്യാപിച്ചു.

1903-ൽ ജെയിംസ് വിക്കർഷാം എന്നയാൾ ഡെനാലി കീഴടക്കുവാനുള്ള ആദ്യ ഉദ്യമം നടത്തിയെങ്കിലും ഇത് വിജയിച്ചില്ല. 1906 ൽ ഫ്രെഡറിക്ക് കുക്ക് എന്നയാൾ കൊടുമുടി ആദ്യമായി കീഴടക്കിയെന്ന് അവകാശപ്പെട്ടുവെങ്കിലും പിന്നീട് ഇത് തെറ്റാണെന്ന് തെളിഞ്ഞു. 1913 ജൂൺ ഏഴിന്, ഹഡ്സൺ സ്റ്റോക്, ഹാരി കാർസ്റ്റെൻസ്, വാൾട്ടർ ഹാർപ്പർ, റോബർട്ട് ടാറ്റം എന്നിവരടങ്ങിയ സംഘം ദക്ഷിണ ശിഖരത്തിലൂടെ കയറിയതാണ് ആദ്യത്തെ തെളിയിക്കപ്പെട്ട സംരംഭം. 1951 ൽ, ബ്രാഡ്ഫോർഡ് വാഷ്ബേൺ വെസ്റ്റ് ബട്രസ് റൂട്ട് കണ്ടെത്തുകയും ഇത് ഏറ്റവും സുരക്ഷിതവും എളുപ്പമുള്ളതുമായ മാർഗ്ഗമായി പരിഗണിക്കപ്പെടുകയും നിലവിൽ ഏറ്റവും പ്രചാരമുള്ള  മാർഗ്ഗമായി കണക്കാക്കപ്പെടുകയും ചെയ്യുന്നു. 2015 സെപ്റ്റംബർ രണ്ടിന് യു.എസ്. ജിയോളജിക്കൽ സർവ്വേ, ഫോട്ടോഗ്രാമെട്രി ഉപയോഗിച്ച് 1952 ൽ അളന്ന 20,320 അടി (6,194 മീ.) എന്നതു തെറ്റാണെന്നു സമർത്ഥിക്കുകയും പർവ്വതത്തിന്റെ യഥാർത്ഥ ഉയരം 20,310 അടി (6,190 മീറ്റർ) ഉയരമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads