തിരൂർക്കാട്
മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
മലപ്പുറം ജില്ലയിലെ മങ്കട നിയോജകമണ്ഡലത്തിലെ ഒരു പ്രദേശമാണ് തിരൂർക്കാട്. കോഴിക്കോട്-പാലക്കാട് നാഷണൽ ഹൈവേയിൽ National_Highway_966_(India) പെരിന്തൽമണ്ണ ടൌണിൽ നിന്നും 5 കിലോമീറ്റർ അകലെ അങ്ങാടിപ്പുറത്തിന് ശേഷമായിട്ടാണ് തിരൂർക്കാട് സ്ഥിതി ചെയ്യുന്നത്. വെള്ളുവനാടിൻറെ തലസ്ഥാനമെന്ന് അറിയപ്പെടുന്ന പെരിന്തൽമണ്ണ ടൌണിനോടുള്ള അടുപ്പവും മലപ്പുറം ജില്ലയിലെ പ്രധാന പട്ടണങ്ങളായ മലപ്പുറം, മഞ്ചേരി തുടങ്ങിയവയിലേക്കുള്ള ദൂരക്കുറവും തിരൂർക്കാടിന് വാണിജ്യപരമായും ഭൂമിശാസ്ത്രപരമായും പ്രാധാന്യം നൽകുന്നു
Remove ads
ഭൂമിശാസ്ത്രം
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂകിലെ അങ്ങാടിപ്പുറം പഞ്ചായത്തിലാണ് തിരൂർക്കാട് ഗ്രാമം. വടക്കുഭാഗത്ത് തിരൂർക്കാട് അങ്ങാടി, തടത്തിൽ വളവ്, ചോവ്റോഡ് തുടങ്ങി അരിപ്ര വരെയുള്ള പ്രദേശങ്ങൾ കിഴക്കുഭാഗത്ത് തോണിക്കര, നെല്ലിക്കാറബ്, ഏറാൻതോട്, പീച്ചാണി പറമ്പ് തുടങ്ങി വലമ്പൂർ വരെയുള്ള പ്രദേശങ്ങൾ തെക്കുഭാഗത്ത് ചെട്ടിയാര്കാവ്, ഓട്ട്പാറ, ഒരാടംപാലം ഉൾപ്പെടെ അങ്ങാടിപ്പുറത്തിനിപ്പുറമുള്ള പ്രദേശങ്ങൾ പടിഞ്ഞാറുഭാഗത്ത് പടിഞ്ഞാറെപാടം, പാറ തുടങ്ങി ചെരക്കാപരമ്പ് വരെയുള്ള പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് തിരൂർക്കാട് ഗ്രാമം.
ഈ ഗ്രാമത്തിലൂടെയാണ് കോഴിക്കോട് – പാലക്കാട് ദേശീയപാത കടന്നുപോകുന്നത്, മഞ്ചേരി-പെരിന്തൽമണ്ണ റോഡും കോഴിക്കോട്-പാലക്കാട് ദേശീയപാതയും ചേരുന്ന ജംഗ്ഷന് ആണ് തിരൂർക്കാട് അങ്ങാടി. [1] തിരൂർക്കാടിൻറെ കച്ചവട പുരോഗതിയിലും, അയൽപ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനും ഈ ദേശീയപാത മുഖ്യ പങ്കു വഹിക്കുന്നു.
ഒരുഭാഗത്ത് തലയെടുപ്പോടെ നിൽക്കുന്ന കുണ്ടവൻമലയും, മറുഭാഗത്ത് വെള്ളിയരഞ്ഞാണം പോലെ ഗ്രാമത്തിനെ ചുറ്റിയൊഴുകുന്ന പുഴയും, പാടശേഖരങ്ങളും തോട്ടങ്ങളും സ്ഥിതിചെയ്യുന്ന തിരൂർകികാടിന്റെ പ്രധാന കൃഷികൾ തെങ്ങ്, കുരുമുളക്, കമുക്, വാഴ, കപ്പ, റബ്ബർ തുടങ്ങിയവയാണ്. പുളിചിറ, ചെനത്തക്കടവ്, പൂവകുണ്ട് എന്നീ പ്രാചീന കുളിക്കടവുകളാണ് തിരൂർക്കാടിൻറെ മുഖ്യ ജലസ്രോതസ്സുകൾ. നിരവധി കുളങ്ങളും ജലസമ്പത്തിന്റെ ഗണത്തിൽ പെടുത്താമെങ്കിലും എടുത്തുപറയാവുന്നത് പ്രകൃതി ദത്ത നീന്തൽ കുളമായ പുളിയിലക്കുളമാണ് ഗ്രാമത്തിലെ പ്രധാന കുളം.

Remove ads
ചരിത്രം
വളരെ പുരാതനമായ ചരിത്ര പാരമ്പര്യമുള്ള പ്രദേശമാണ് തിരൂർക്കാട്, തിരൂർക്കാട് പുരാതന ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ആധികാരിക രേഖകളോ അതിനുള്ള സാധുതകളോ ലഭ്യമായിട്ടില്ല. ലഭ്യമായ ആധുനിക ചരിത്രത്തിന്റെ ഏകദേശ തുടക്കം വള്ളുവനാട് നാട്ടുരാജ്യത്തിന്റെയും അവിടത്തെ രാജാക്കന്മാരായിരുന്ന വള്ളുവക്കോനാതിരിമാരുടെയും കാലഘട്ടം മുതൽക്കാണ്.
പഴയ വള്ളുവനാടിന്റെ നാടുവാഴികളായിരുന്ന വള്ളുവക്കോനാതിരിമാരുടെ കീഴിലായിരുന്നു. വലമ്പൂർ അംശത്തിൽ പെടുന്ന തിരൂർക്കാട് ദേശം, അരിപ്ര കോവിലകം, മങ്കട കോവിലകം, കടന്നമണ്ണ കോവിലകം, ആയിരനാഴി കോവിലകം എന്നീ കൊവിലകങ്ങളിലെ തമ്പുരാക്കൻമാർ ആയിരുന്നു പ്രധാന ഭൂവുടമകളും ഭരണകർത്താക്കളും, വള്ളുവക്കോനാതിരി രാജാക്കന്മാരുടെ പടയാളികൾ മിക്കവാറും നായന്മാരും പണിക്കന്മാരുമായിരുന്നു. മാമാങ്കത്തറയിൽ വെച്ച് കോഴിക്കോട് സമൂതിരിയുമായുള്ള വള്ളുവക്കോനാതിരിമാരുടെ ചാവേർപ്പടയുടെ വീര പോരാട്ടങ്ങൾ പ്രസിദ്ധമാണല്ലോ. തിരൂർക്കാടിൻറെ പൌരാണികേതിഹാസത്തിൽ ചാവേർപ്പടയിലെ വീരനായ ഒരു പടയാളി പണിക്കരുടെ ധീരസാഹസികത വിളിച്ചോതുന്ന ഒരു ഐതിഹ്യമുണ്ട്. അങ്ങാടിപ്പുറം ക്ഷേത്ര പരിസരത്ത് വെച്ച് ശത്രുക്കളാൽ വലയം ചെയ്യപ്പെട്ട പണിക്കർ അഭ്യാസമുറയിൽ സാഹസികമായി അവരെ നേരിട്ട് രക്ഷ നേടിയതിനെകുറിച്ചാണ് അക്കഥ.
തിരൂർക്കാടിന്റെ വിരിമാറിലൂടെ പോകുന്ന കോഴിക്കോട്-മദ്രാസ് പ്രധാനപാത വെറും വെട്ടുകല്ല് നിരത്തിയുണ്ടാക്കിയ ഒന്നായിരുന്നു. ബസ്സും ലോറിയും ഇല്ലാത്ത അക്കാലത്ത് പ്രധാന വാഹനങ്ങൾ കാളകളും പോത്തുകളും വലിക്കുന്ന കട്ട വണ്ടികളായിരുന്നു. ധനികരായ പ്രമാണിമാർ മോടിപിടിപ്പിച്ച കാളവണ്ടികളും കുതിരവണ്ടികളും ഉപയോഗിച്ചു. ജന്മിമാർ മനുഷ്യർ ചുമക്കുന്ന പല്ലക്കുകളും മഞ്ചലുകളും യാത്രക്കുപയോഗിച്ചിരുന്നു.
ജനങ്ങളുടെ ആവശ്യങ്ങൾക്കായി - പാവപ്പെട്ട രോഗികളെ ആശുപത്രികളിലേക്കും മറ്റും എത്തിക്കാനായി - ഒരു മഞ്ചൽ ആദ്യമായി തിരൂർക്കാട് പണിയിച്ചത് കൊൽക്കാട്ടിൽ അലവിഹാജിയാണ്. ഇക്കാലത്ത് തൊഴിലന്വേഷിച്ച് ആളുകൾ ഗൾഫ് നാടുകളിൽ ചേക്കേറിയത് പോലെ അക്കാലത്ത് പട്ടിണി മാറ്റാൻ യുവാക്കൾ പണിയന്വേഷിച്ചു പോയിരുന്നത് പ്രധാനമായും കോലാർ ഖനികളിലെക്കും ബോംബെ,ബംഗ്ലൂർ, മൈസൂർ തുടങ്ങിയ നഗരങ്ങളിലെക്കുമായിരുന്നു. പ്രതികൂല സാഹചര്യങ്ങളിൽ അതികഠിനവും സാഹസികവുമായി ഖനികളിലും മറ്റും ജോലി ചെയ്ത് മിച്ചം വെക്കുന്ന തുച്ചമായ പണം അവർ കുടുംബത്തിലേക്ക് അയച്ചു കൊടുക്കും. ആ കാലത്ത് തിരൂര്കാടിന്റെ ജീവനു തുടിപ്പേകിയ ജീവവായു ആയിരുന്നു അത്.

ഇന്ത്യൻ സ്വാതന്ത്ര സമര ചരിത്രത്തിലെ ഉജ്ജ്വലമായ അധ്യായമായി രേഖപ്പെടുത്തപ്പെട്ട 1921 ലെ മലബാർ കലാപത്തിലെ സുപ്രധാനമായ സംഭവങ്ങളിൽ തിരൂർക്കാട് പ്രദേശവാസികൾ സജീവമായി പങ്കെടുത്തതായി ചരിത്രരേഖ കളിൽ പ്രതിപാദിച്ചിട്ടില്ലെന്കിലും, അന്ന് നടന്ന ചില സാഹസങ്ങളിൽ തിരൂർക്കാടുകാരായ ചിലരുടെ പങ്കാളിത്തം ഉണ്ടാവുകയും അതിന്റെ പേരിൽ ക്രൂരമായ ശിക്ഷണ നടപടികൾക്ക് വിധേയമാവുകയും ചെയ്തിട്ടുണ്ട്.
Remove ads
വൈജ്ഞാനികം:
ഏകദേശം 15 ലധികം ചെറുതും വലുതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു. ഇതിൽ 4 സ്കൂളുകൾ, 2 കോളേജുകള്, 2 ITI കൾ, 2 അനാഥശാലകൾ, 6 മദ്രസകൾ, 3 സ്വകാര്യ ടുഷൻ കേന്ദ്രങ്ങൾ തുടങ്ങി ഒരു ഡസനിലധികം പ്രസസ്ത കലാലയങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ:
മതം, സംസ്കാരം
നിരവധി മുസ്ലിം പള്ളികളും ക്ഷേത്രങ്ങളും ഈ ഗ്രാമത്തിലുണ്ട്.
സാമ്പത്തികം:
എടുത്തു പറയത്തക്ക വൻകിട വ്യവസായങ്ങൾ ഈ ഗ്രാമത്തിൽ ഇല്ലെങ്കിലും, വിവിധ വാഹന കമ്പനികളുടെ ഷോറൂമുകൾ, ധനകാര്യസ്ഥാപനങ്ങൾ, പെട്രോൾപമ്പുകൾ, ധാന്യം പൊടിക്കുന്ന മില്ലുകൾ , വര്ക്ക്ഷോപ്പ്, ഇലക്ട്രിക് ഇന്ഡളസ്ട്രീസ്, ചെറുകിട ബേക്കറികൾ തുടങ്ങിയ ചെറുകിട-ഇടത്തരം വ്യവസായങ്ങൾ ഇവിടെ പ്രവര്ത്തിക്കുന്നു.
ഉപജീവനത്തിനായി പൊതുവേ ഗൾഫ് മേഖലയെ ആശ്രയിക്കുന്ന രീതിയാണ് കണ്ടുവരുന്നതെങ്കിലും കൃഷിയും കച്ചവടവും തിരുര്കാടിൻറെ സാമ്പത്തിക മേഖലയിൽ അതിന്റേതായ പങ്കുവഹിക്കുന്നുണ്ട്. മുൻകാലങ്ങളിൽ നിന്ന് വിഭിന്നമായി വിദ്യാസമ്പന്നരായ യുവതലമുറയുടെ തള്ളിക്കയറ്റത്തോടെ ചെറുതും വലുതുമായ സർക്കാർ-സ്വകാര്യ ഉദ്യോഗങ്ങൾ കരസ്തമാക്കുന്നവരുടെ എണ്ണം വളരെ വർധിച്ചിട്ടുണ്ട്. പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്തെ പുത്തനുണർവ് നാടിനു ഒരുപാടധികം ഡോക്ടർമാരെയും എഞ്ചിനീയർമാരെയും IT വിദഗ്ദ്ധരെയും നേടിക്കൊടുത്തിട്ടുണ്ട്
പ്രധാന വ്യാപാര സ്ഥാപനങ്ങൾ
Remove ads
രാഷ്ട്രീയം- സാംസ്കാരികം
തിരൂർക്കാടിന്റെ രാഷ്ട്രീയ പാരമ്പര്യം കേട്ടുപിണഞ്ഞുകിടക്കുന്നത് പ്രധാനമായും മുസ്ലിം ലീഗും, മാർക്സിസ്റ്റ് പാർട്ടിയുമാണ്. ദേശീയ തലത്തിലും സംസ്ഥാന-പ്രാദേശിക തലത്തിലും പ്രവർത്തിച്ചു വരുന്ന ബി.ജെ.പിയും എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ, ബി.എസ്.പി, ആം ആദ്മി പാർട്ടി ചെറു പാർട്ടികളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ജില്ല സംസ്ഥാന തലത്തിൽ ശ്രദ്ധേയരായ നിരവിധി നേതാകളെ ഈ പാർട്ടികൾ തിരൂർക്കാട് നിന്നും കണ്ടെത്തിയിട്ടുണ്ട്. കേരളത്തിന്റെ പൊതു രാഷ്ട്രീയ മണ്ഡലത്തിൽ ഉണ്ടാകുന്ന വലുതും ചെറുതുമായ ചലനങ്ങൾ അതെയളവിൽ തിരൂർക്കാടും പ്രതിഫലിപ്പിക്കാറുണ്ട് . തിരൂർക്കാടിൻറെ സാമ്പത്തിക സ്രോതസ്സിൻറെ നട്ടെല്ലായ പ്രവാസികൾക്കിടയിലും വളരെ സജീവമായ സേവന-സാംസ്കാരിക പ്രവർത്തനങ്ങൾ നടന്നുവരുന്നു ഗൾഫ് രാജ്യങ്ങളിലുള്ള തിരൂര്കാടുകാരെ ഒന്നിപ്പിക്കുന്നതും അവർക്ക് വേണ്ടുന്ന സഹായങ്ങൾ ചെയ്യുന്നതും കൂടാതെ നാട്ടിൽ അർഹരായ ആളുകൾക്ക് ആവശ്യമായ സാമ്പത്തിക സഹായങ്ങൾ എത്തിക്കുന്നതിലും ഈ സംഘങ്ങൾ വഹിക്കുന്ന പങ്കുവഹിക്കുന്നു .
Remove ads
കലാ-കായികം
വളരെ സമ്പന്നമായ കായിക-സാംസ്കാരിക പാരമ്പര്യം തിരൂർക്കാടിനുണ്ട്. നാടിന്റെ തുടിപ്പും ആവേശവും നെഞ്ചിലേറ്റിയ യുവാക്കളുടെ കൂട്ടായ്മകൾ വിവിധ ക്ലബുകളുടെ രൂപത്തിൽ ഇവിടെ പ്രവർത്തിച്ചു വരുന്നു. തിരൂർക്കാടിന്റെ കായിക ഭൂപടത്തിൽ പ്രഥമ സ്ഥാനീയരായ തിലകം ക്ലബാണ് അതിൽ ആദ്യത്തേത്. ഫുട്ബാൾ ജീവവായുവായി കൊണ്ടുനടക്കുന്ന തിരൂർക്കാട്ടെ ആബാലവൃദ്ധം ജനങ്ങളുടെ ആവേശമായ തിലകം ക്ലബിന് ജില്ലാ-പ്രാദേശിക തലത്തിൽ കരുത്ത് തെളിയിച്ച ഒരു ഫുട്ബാൾ ടീമും അനുബന്ധമായ മറ്റു ടീമുകളും ഉണ്ട്. സമീപ പ്രദേശങ്ങളിലെ മുഴുവൻ ടൂര്നമെന്റുകളിലെയും സജീവസാന്നിധ്യമായ തിലകം തിരൂർകാട് ഫുട്ബോൾ ടീമിന് നിരവധി കിരീടങ്ങൾ തിരൂർക്കാടുകാർക്ക് സമ്മാനിക്കാൻ കഴിഞ്ഞിട്ടുണ്ട്. മറ്റു കായിക ഇനങ്ങളായ ക്രിക്കറ്റ്, വടംവലി അതലതിക്സ് തുടങ്ങിയവയിലും ഈ ക്ലബ് കഴിവ് തെളിയിച്ചിട്ടുണ്ട്. ജില്ല അമേചർ അത്ലറ്റിക്സ് ചാംബ്യന്ഷിപ്പിൽ പല തവണ ഒവറോൾ കിരീടം, പഞ്ചായത്ത് തല കേരളോത്സവത്തിൽ നിരവധി തവണ ഓവറോൾ കിരീടം തുടങ്ങിയവ തിലകം തിരൂര്കാടിന്റെ കിരീടത്തിലെ ചില തൂവലുകൾ മാത്രം.കൂടാതെ സാമൂഹ്യ സേവന പ്രവർത്തനങ്ങളിലും തിലകം ക്ലബ് ശ്രദ്ധ പതിപ്പിക്കുന്നു.
തിരൂർക്കാട്ടെ മറ്റു പ്രധാന ക്ലബ്ബുകൾ വിക്ടറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, സേവന ക്ലബ്, പാലം യൂത്സ്, യോർക്ക് ഷയർ തിരൂർക്കാട് ലക്കി സ്റ്റാർ പാറമ്മൽ തുടങ്ങിയവയാണ്. ഇതിൽ വിക്ടറി ക്ലബ് കലാ-സാംസ്കാരിക മേഖലയിൽ പ്രത്യേക ശ്രദ്ധയൂന്നിപ്രവർത്തിച്ചുവരുന്നു. കൂടാതെ ശക്തമായ ഒരു ക്രിക്കറ്റ് ടീം വിക്ടറിക്ക് സ്വന്തമായുണ്ട്. നിരവധി പ്രാദേശിക പുരസ്കാരങ്ങൾ തിരൂർക്കാട്ടെതിക്കുവാൻ വിക്ടറി ക്ലബിന് കഴിഞ്ഞിട്ടുണ്ട്. . വിക്ടറി ക്ലബിന് അനുബന്ധമായി പ്രവർത്തിക്കുന്ന വിജയൻ സ്മാരക വായനശാല തിരൂക്കാടെ പ്രധാന പൊതു ലൈബ്രറി ആണ്. തിരൂർക്കാട ഉള്ള കോളെജ്കളിലും സ്കൂളുകളിലും വിവിധ ലൈബ്രറികൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും പബ്ലിക് ലിബ്രരിയായി ഇത് മാത്രമേ ഉള്ളൂ.
മറ്റു ക്ലബുകളായ ഒരാടം പാലം കേന്ദ്രീകരിച് പ്രവർത്തിക്കുന്ന പാലം യൂത്സ്, പടിഞ്ഞാരെപ്പാടം കേന്ദ്രീകരിച്ചുള്ള സേവന, ക്രിക്കെറ്റിനു പ്രാധാന്യം കൊടുത്തുകൊണ്ട് പ്രവർത്തിക്കുന്ന യോർക്ക് ഷയർ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ ഉള്ള ലക്കി സ്റ്റാർ പാറമ്മൽ തുടങ്ങിയവയും അവരുടെതായ മേഖലകളിൽ സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവെക്കുന്നു
തിരൂർകാട്ടെ പ്രധാന ഫുട്ബാൾ കളിക്കാർ
- ഷകീൽ കല്ലൻങ്ങാടെൻ
- ശമീൽ ചാലിലകത്
- ഹൈദർ വെന്തോടെൻ
- മുനവ്വർ കല്ലൻങ്ങാടെൻ
- ഷുഹൈബ് തോട്ടോളി
- നജീബ് അമ്പലകുത്തു
Remove ads
പ്രധാന വ്യക്തികൾ
- കെ. ആലിക്കുട്ടി മുസ്ലിയാർ
- കെ. ഉമർ മൗലവി
- എൻ.എം. ശരീഫ് മൗലവി
- കുന്നത് മുഹമ്മദ് ഹാജി
- ഹാജി കെ മമ്മദ് ഫൈസി
- കോൽക്കാട്ടിൽ അലവി ഹാജി
- ഉമ്മർ അറക്കൽ
- സയ്യിദ് കുഞ്ഞുട്ടി തങ്ങൾ (സയ്യിദ് ഹുസ്സൈൻ അഹ്മദ് ശിഹാബ് തങ്ങൾ)[9][10]
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
