നഗോർണോ-കാരബാഖ് റിപ്പബ്ലിക്ക്

From Wikipedia, the free encyclopedia

നഗോർണോ-കാരബാഖ് റിപ്പബ്ലിക്ക്
Remove ads

അസർബയ്ജാന്റെ തെക്കു പടിഞ്ഞാറൻ മേഖലയായ നഗോർണോ-കാരബാഖ് ഔദ്യോഗികമായി അസർബയ്ജാന്റെ ഭാഗമാണ്. എന്നാൽ അസർബയ്ജാൻ, സോവിയറ്റ് യൂണിയനിൽ നിന്ന് വേർപെട്ടതു മുതൽ (1991) നഗോർണോ-കാരബാഖ് പ്രത്യേക റിപ്പബ്ലിക്കായി തുടരുന്നു. ഐക്യരാഷ്ട്രസഭയും ആഗോളസമൂഹവും ഈ റിപ്പബ്ലിക്കിനെ അംഗീകരിച്ചിട്ടില്ല. അസർബയ്ജാനിലെ ആർമീനിയൻ വംശജരുടെ ഭൂരിപക്ഷ മേഖലയാണിത്. അർമീനിയയുടെ അതിരിനോട് തൊട്ടാണ് നഗോർണോ-കാരബാഖിന്റെ കിടപ്പ്. 1991 മുതൽ നാലു വർഷം ഇരുരാജ്യങ്ങളും ഈ മേഖലയെ ചൊല്ലി യുദ്ധം ചെയ്തു. ഒടുവിൽ ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയിൽ 1994 ൽ വെടിനിർത്തൽ പ്രഖ്യാപിച്ച് സമാധാന ചർച്ചകൾ തുടങ്ങി. ആർമീനിയൻ വംശജരുടെ രക്ഷയ്ക്കെന്ന മട്ടിൽ ആർമീനിയൻ പട്ടാളം ഇപ്പോഴും ഇവിടെയുണ്ട്. തർക്കപ്രദേശമായി നില്ക്കുന്ന ഈ പ്രദേശത്തിലെ തദ്ദേശീയരുടെ താത്പര്യം സ്വതന്ത്യ രാഷ്ട്രമാകാനാണ്. അബ്ഘാസിയ,[6] സൗത്ത് ഒസ്സെഷ്യ[6] ട്രാൻസ്നിസ്ട്രിയ[6][7] എന്നിവ മാത്രമേ അംഗീകരിക്കുന്നുള്ളൂവെങ്കിലും പ്രസിഡണ്ടും പ്രധാനമന്ത്രിയുമൊക്കെയായി ഒരു പരമാധികാര രാഷ്ട്രമെന്ന മട്ടിൽ തുടരുകയായിരുന്നു ഈ തർക്ക പ്രദേശം.

വസ്തുതകൾ നഗോർണോ-കാരബാഖ് റിപ്പബ്ലിക്ക്Լեռնային Ղարաբաղի ՀանրապետությունLernayin Gharabaghi Hanrapetut'yun, തലസ്ഥാനം ...

2023 സെപ്തംബർ 19-ന്, മാസങ്ങൾ നീണ്ട ഉപരോധത്തിന് ശേഷം, അസർബൈജാൻ നാഗോർണോ-കറാബാക്കിൽ ഒരു പുതുതായി വൻ തോതിലുള്ള സൈനികാക്രമണം ആരംഭിച്ചു.[8][9][10][11][12]. അർട്‌സാഖ് സൈന്യം അതിവേഗം തകർന്നതോടെ അസർബൈജാനി വിജയം സുനിശ്ചിതമാകുകയും, വിമത റിപ്പബ്ലിക് ഓഫ് ആർട്‌സാഖ് പിരിച്ചുവിടൽ നേരിടുകയും,[13] ഏതാണ്ട് മുഴുവൻ അർമേനിയൻ വംശജരും പ്രദേശത്ത് നിന്ന് പലായനം നടത്തുകയും[14] ചെയ്തതോടെ, അസർബൈജാനി സുരക്ഷാ സേന മുൻ ആർട്‌സാഖ് തലസ്ഥാനമായ സ്റ്റെപാനകേർട്ടിലേക്ക് (ഖങ്കെണ്ടി) പ്രവേശിച്ചു.[15]

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads