പുത്തൻപള്ളി

തൃശ്ശൂർ നഗര മധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സിറിയൻ ദേവാലയം From Wikipedia, the free encyclopedia

പുത്തൻപള്ളിmap
Remove ads

തൃശൂർ നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്ന സീറോ മലബാർ കത്തോലിക്കാ ദേവാലയമാണ് പുത്തൻ പള്ളി എന്നറിയപ്പെടുന്ന വ്യാകുലമാതാവിന്റെ ബസിലിക്ക (ഇംഗ്ലീഷ്: Our Lady of Dolours Basilica, ഒവർ ലേഡി ഓഫ് ഡോളേസ് ബസിലിക്ക). ഇന്ത്യയിലെ ഏറ്റവും വലിയ ക്രിസ്ത്യൻ ദേവാലയമാണ് ഇത്. ഗോത്തിക് വാസ്തുശൈലിയിൽ പണിതീർത്തിട്ടുള്ള ഈ ദേവാലയത്തിന്റെ ആകെ വിസ്തീർണ്ണം 25,000 ചതുരശ്ര അടിയാണ്. ഉയരത്തിൽ ഇന്ത്യയിൽ ഒന്നാമതും ഏഷ്യയിൽ മൂന്നാമതുമാണ് ഈ പള്ളി. 146അടി വീതം ഉയരമുള്ള രണ്ട് മണിഗോപുരങ്ങളും 260 അടി ഉയരമുള്ള ബൈബിൾ ടവറും ചേർന്നതാണ് ഈ പള്ളിയുടെ ഘടന.

വസ്തുതകൾ സ്ഥാനം, രാജ്യം ...
Remove ads

ചരിത്രം

Thumb
പുത്തൻപള്ളിയുടെ ഏറ്റവും ഉയർന്ന ഗോപുരമായ ബൈബിൾ ടവർ

തൃശൂർ നഗരത്തിന്റെ വികസനത്തിന് ക്രൈസ്തവ ജനങ്ങളുടെ പങ്കാളിത്തം അനിവാര്യമാണ് എന്നു മനസ്സിലാക്കിയ ശക്തൻ തമ്പുരാൻ അരണാട്ടുക്കര, ഒല്ലൂർ, കൊട്ടേക്കാട് തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് 52 സിറിയൻ ക്രിസ്ത്യൻ കുടുംബങ്ങളെ നഗരത്തിൽ കൊണ്ടുവന്ന് പുനരധിവസിപ്പിക്കുകയുണ്ടായി.[1] അതേ സമയം നഗരത്തിൽ ക്രിസ്ത്യൻ പള്ളികൾ ഉണ്ടായിരുന്നില്ല. ക്രിസ്ത്യൻ കുടുംബങ്ങളുടെ വൈഷമ്യങ്ങൾ മനസ്സിലാക്കിയ മഹാരാജാവ് ഉടനെതന്നെ നഗരത്തിൽ ഒരു പള്ളി പണിയാനുള്ള അനുമതി നൽകി.

1814ൽ കൊടുങ്ങല്ലൂർ അതിരൂപതാ ബിഷപ് പള്ളിയുടെ നിർമ്മാണത്തിന് അനുമതിയും ആശീർവാദവും നൽകി. 1814-1838 കാലയളവിൽ പള്ളി കൊടുങ്ങല്ലൂർ അതിരൂപതയുടെ അധികാരപരിധിയിലായിരുന്നു

Remove ads

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads