ഫൌണ്ടൻ വാലി

From Wikipedia, the free encyclopedia

ഫൌണ്ടൻ വാലിmap
Remove ads

ഫൗണ്ടൻ വാലി അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ, ഓറഞ്ച് കൗണ്ടിയുടെ പ്രാന്തപ്രദേശത്തു സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2010 ലെ സെൻസസിൽ ഈ നഗരത്തിലെ ജനസംഖ്യ 55,313 ആയിരുന്നു. ഒരു ശ്രേഷ്ഠ കമ്യൂട്ടർ നഗരമായ ഫൗണ്ടൻ വാലി മദ്ധ്യവർഗ്ഗം താമസിക്കുന്ന വാസകേന്ദ്രമാണ്. പ്രാദേശികമായി മാത്രം പ്രവർത്തിക്കുന്ന റീട്ടെയിൽ ബിസിനസ്സിനുമപ്പുറം ഈ സമൂഹത്തിന് വാണിജ്യപരമായ അല്ലെങ്കിൽ വ്യാവസായിക പ്രവർത്തനങ്ങൾ ഏറേയില്ല.

വസ്തുതകൾ ഫൗണ്ടൻ വാലി നഗരം, Country ...
Remove ads

ചരിത്രം

ഫൌണ്ടൻ വാലി ഉൾക്കൊള്ളുന്ന സ്ഥലം യഥാർത്ഥത്തിൽ തോൻഗ്വ ജനങ്ങൾ വസിച്ചിരുന്ന പ്രദേശമായിരുന്നു. ഈ പ്രദേശത്തു യൂറോപ്യൻ കുടിയേറ്റം ആരംഭിക്കുന്നത്, മാനുവൽ നീറ്റെയ്ക്ക് "റാഞ്ചോ ലോസ് നിറ്റോസ്" എന്ന പേരിൽ 300,000 ഏക്കർ ഭൂമി (1,200 ചതുരശ്രകിലോമീറ്റർ) ഭൂമി ലാൻറ് ഗ്രാൻറായി ലഭിച്ചതോടെയാണ്. ഈ ലാൻറ് ഗ്രാൻറിൽ ഇന്നത്തെ ഫൌണ്ടൻ വാലി നഗരം നിലനിൽക്കുന്ന പ്രദേശങ്ങളും ഉൾപ്പെട്ടിരുന്നു. ഈ പ്രദേശത്തിന്റെ നിയന്ത്രണം പിന്നീട് സ്പെയിനിൽ നിന്നും സ്വാതന്ത്ര്യം പ്രാപിച്ച ശേഷം മെക്സിക്കോയിലേക്കും തുടർന്ന് ഗ്വാഡലൂപ്പെ ഹിഡാൽഗോ കരാറിന്റെ ഭാഗമായി അമേരിക്കൻ ഐക്യനാടുകൾക്കും കൈമാറ്റം ചെയ്യപ്പെട്ടു.

Remove ads

ഭൂമിശാസ്ത്രം

ഈ നഗരം സാൻ ഡിയേഗോ ഫ്രീവേയ്ക്ക് (ഇൻറർസ്റ്റേറ്റ് 405) തെക്കുപടിഞ്ഞാറായും വടക്കു കിഴക്കായും നിലകൊള്ളുന്നു. ഈ പാത ഫൌണ്ടൻ വാലി നഗരത്തെ കോണോടു കോണായി ഛേദിച്ചു കടന്നു പോകുന്നു.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads