മതിലകം
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
കേരളത്തിലെ തൃശൂർ ജില്ലയിലുള്ള കനോലി കനാലിന്റെ തീരത്തെ ഒരു ഗ്രാമമാണ് മതിലകം(വാർഡ് നമ്പർ 7 [2]) .കൊടുങ്ങല്ലൂരിനും ചാവക്കാടിനും ഇടയിൽ, ദേശീയപാത 66 ൽ (മുൻപ് ദേശീയപാത 17), കൊടുങ്ങല്ലൂരിൽ നിന്നും 7 km ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.സംഘകാലം മുതൽ തൃക്കണ്ണാ മതിലകം ജൈനമതത്തെ കുറിച്ച് പഠിക്കാനുള്ള പ്രശസ്തമായൊരു സ്ഥലമാണ്. മതിലകം ഗ്രാമത്തിൽ അറിയപ്പെടുന്ന ഒരു ജൈനക്ഷേത്രം ഉണ്ടായിരുന്നു [3]. ചിലപ്പതികാരം എന്ന തമിഴ് കാവ്യം എഴുതിയ ഇളങ്കോവടികൾ തൃക്കണ്ണാ മതിലകത്ത് ജനിച്ചത് . മുസിരിസ് എന്ന പുരാതന തുറമുഖപട്ടണത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശം ഇന്ന് മുസിരിസ് പൈതൃകപദ്ധതിയുടെ ഭാഗമാണ്. കുറ്റിലക്കടവും പൂവ്വെത്തുംകടവും തൊട്ടടുത്ത ദൂരത്തിൽ സ്ഥിതിചെയ്യുന്നു.
സുപ്രസിദ്ധ സൂഫിവര്യൻ ബാപ്പുട്ടിമുസ്ലിയാർ മതിലകത്ത് ആണ് അന്ത്യവിശ്രമം കൊള്ളുന്നത്
സ്വാതന്ത്ര സമരസേനാനി പണ്ടാപറമ്പത്ത് മുഹമ്മദ്കുഞ്ഞി മണ്ഡലം േകാൺഗ്രസ് ഭാരവാഹിയായിരുന്നു 1993ൽ അന്തരിച്ചു.
Remove ads
ചരിത്രം
കേരളത്തിലെ ആദ്യത്തെ ചരിത്രഗവേഷകനായ അനുജൻ അച്ചൻ, അദ്ദേഹത്തിന്ടെ പിൻഗാമികളാണ് 1967കളിൽ മതിലകത്ത് ഉത്ഖനനനത്തിനെതുന്നത്[4].തമിഴ്മഹാകാവ്യമായ ചിലപ്പതികാരത്തിൽ മതിലകത്തിൻടെ ആദ്യത്തെ നാമദേയം കുണവായിൽകോട്ടം എന്നാണ് രേഘപെടുത്തിയിരിക്കുന്നത്.കൂടാതെ ഗുണപുരം എന്ന് ശുകസന്ദേശത്തിലും, ഗുണക എന്ന് കോകസന്ദേശത്തിലും പറഞ്ഞിരിക്കുന്നു. ഗുണക, ഗുണപുരി, പാപ്പിനിവട്ടം, മുയിരിക്കോട്, കോതനഗരി, കനകഭവനം, പൊൻമാടം, ഹടാകമാടം, തൃക്കണാമതിലകം [5] എന്നീ പേരുകളിലും മതിലകം അറിയപ്പെട്ടിരുന്നു.1962ലെ തൃശൂർ ഗസറ്റിയറിൽ തിലുകൾക്കുള്ളിൽ പണിത ഒരു ക്ഷേത്രമുണ്ടായിരുന്നതു കൊണ്ടാണ് ഈ സ്ഥലത്തിന് മതിലകം എന്നു പേരുവന്നതെന്ന് പറയുന്നുണ്ട്.
പുസ്തകം : തൃക്കണാമതിലകപ്പെരുമ-കേശവ.ജി.കൈമൾ
Remove ads
ജൈനമതം

സംഘകാലം, ദക്ഷിണേന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പുരാതനകാലഘട്ടം,അന്ന് മുതലേ മതിലകം പ്രമുഖ ഹിന്ദു ശൈവ കേദ്രം. ആയിരുന്നു ചരിത്രകാരന്മാർ പറയുന്നു.1967 കളിലാണ് ഇലവഞ്ചിക്കുളത്ത്നിന്നും പുരാതന അവശിഷ്ടങ്ങൾ കണ്ടെത്തുന്നത് . കൂടാതെ മൺപാത്രങ്ങൾ, നാണയങ്ങൾ ,മൺവിളക്കുകൾ, മഹാശിലായുഗകാലത്തെ നന്നങ്ങാടികൾ, തൊപ്പിക്കല്ല്, പിന്നെ വിഗ്രഹങ്ങൾ, ശിൽപങ്ങൾ തുടങ്ങിയവയും ഗവേഷണത്തിൽ കണ്ടെടിത്തിട്ടുണ്ട്.[6]ചിലപ്പതികാരം രചിച്ച ഇളംകോഅടികൾ ജൈനമതവിശ്വാസിയിരുന്നു.മതിലകത്തെ പ്രസിദ്ധമായ ജൈനക്ഷേത്രത്തിൽ ഇരുന്നാണ് ഇത് രചിച്ചതെന്ന് പുസ്തകത്തിൽ തന്നെ പറയുന്നുണ്ട്.
Remove ads
അതിർത്തികൾ
- കിഴക്ക് - വെള്ളാങ്ങല്ലൂർ,പടിയൂർ ഗ്രാമപഞ്ചായത്തുകൾ
- പടിഞ്ഞാറ് - അറബിക്കടൽ
- വടക്ക് - പെരിഞ്ഞനം ഗ്രാമപഞ്ചായത്ത്
- തെക്ക് - ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത്
സ്ഥിതിവിവരക്കണക്കുകൾ
2011 ലെ സെൻസസ് പ്രകാരം [7];
| ജില്ല | തൃശ്ശൂർ |
| ബ്ലോക്ക് | മതിലകം |
| വിസ്തീര്ണ്ണം | 72 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 151,755 |
| പുരുഷന്മാർ | 69,622 |
| സ്ത്രീകൾ | 82,133 |
| സാക്ഷരത | 85% |
വിദ്യാലയങ്ങൾ
- സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ
- സെൻറ് ജോസഫ് ഹയർ സെക്കൻഡറി പ്ലസ് ടു ബ്ലോക്ക്
- ഒ.എൽ.എഫ്.ജി.എഛ്.എസ്
- സെൻറ് മേരീസ് എൽ പി സ്കൂൾ
സർക്കാർ സ്ഥാപനങ്ങൾ
- പോലീസ് സ്റ്റേഷൻ, മതിലകം.
- ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് , മതിലകം.
- ഗ്രാമ പഞ്ചായത്ത് ഓഫീസ് , മതിലകം
- പാപ്പിനിവട്ടം വില്ലേജ് ഓഫീസ്, മതിലകം.
- കൃഷിഭവൻ, മതിലകം.
- കേരളാ വാട്ടർ അതോറിറ്റി, മതിലകം.
- പോസ്റ്റ് ഓഫീസ്, മതിലകം.
- പഞ്ചായത്ത് ഹെൽത്ത് സെൻറർ, മതിലകം.
- രജിസ്ട്രാർ ഓഫീസ് , മതിലകം
ധനകാര്യസ്ഥാപനങ്ങൾ
- ദി സൗത്ത് ഇന്ത്യൻ ബാങ്ക് ലിമിറ്റഡ്
- കാത്തലിക് സിറിയൻ ബാങ്ക് ലിമിറ്റഡ്
- ഫെഡറൽ ബാങ്ക് ലിമിറ്റഡ്
- ബാങ്ക് ഓഫ് ബറോഡ
- നാട്ടിക ഫിർക്ക കോഓപ്പറേറ്റീവ് ബാങ്ക്
- പാപ്പിനിവട്ടം സർവീസ് കോഓപ്പറേറ്റീവ് ബാങ്ക്
നദികൾ
പ്രശസ്‌തമായ കനോലി കനാൽ മതിലകത്തിൻടെ കിഴക്കേ അതിർത്തിക്കു സമാന്തരമായി കടന്നുപോകുന്നു.
ആരാധനാലയങ്ങൾ
- ജുമാ മസ്ജിദ്
- സെൻറ് ജോസഫ് ലാറ്റിൻ പള്ളി
- സെൻറ് ജോസഫ് സിറിയൻ പള്ളി
ക്രമസമാധാനം
മതിലകം പോലീസ് സ്റ്റേഷൻ [8]ഉദ്ഘാടനം ബഹുമാനപ്പെട്ക ധനമന്ത്രി ശ്രീ. കെ. ശങ്കര നാരായണൻ 13.09.2003-ൽ നിർവ്വഹിച്ചു (Kerala Gazatte No. KL TV(N)12/2003 – 2005 and GO(RT) No. 2443/2003/Home dated 18.12.2003). 2011 ലെ അവസാന സെൻസസ് പ്രകാരം അധികാരപരിധിയിലെ മൊത്തം ജനസംഖ്യ 1, 52,864 ആയിരുന്നു.
കൊടുങ്ങല്ലൂർ സർക്കിളിന് കീഴിൽ കൊടുങ്ങല്ലൂർ താലൂക്കിലെ എടത്തുരുത്തി, കൈപ്പമംഗലം, പെരിഞ്ഞനം, മതിലകം, ശ്രീനാരായണപുരം എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ടിരുന്ന മതിലകം പോലീസ് സ്റ്റേഷൻ വിഭജിക്കുകയും എടത്തിരുത്തി, കൈപ്പമംഗലം, പെരിഞ്ഞനം എന്നീ പഞ്ചായത്തുകൾ കൂട്ടിച്ചേർത്തു പുതിയ കൈപ്പമംഗലം പോലീസ് സ്റ്റേഷൻ രൂപീകരിക്കുകയും ചെയ്തു. നിലവിൽ മതിലകം, ശ്രീനാരായണപുരം എന്നീ രണ്ട ഗ്രാമപഞ്ചായത്തുകൾ മാത്രം ഉൾപ്പെട്ടതാണ് മതിലകം പോലീസ് സ്റ്റേഷൻ പരിധി.
0480 2850257 ആണ് പൊലീസിനെ അടിയന്തരമായി വിളിക്കാനുള്ള ടെലിഫോൺ നമ്പർ.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads