മരങ്ങാട്ടുപിള്ളി
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലുള്ള ഒരു ഗ്രാമമാണ് മരങ്ങാട്ടുപിള്ളി.[1] പാലായിൽ നിന്നും 8 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. മുൻ മന്ത്രി കെ.എം. മാണി, ടി.കെ. ജോസ് ഐ.എ.എസ്, സന്തോഷ് ജോർജ് കുളങ്ങര തുടങ്ങിയവരുടെ ജന്മസ്ഥലമാണ്. ലേബർ ഇന്ത്യ പ്രസിദ്ധീകരണങ്ങളുെ ആസ്ഥാനം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
Remove ads
സമ്പദ്‌വ്യവസ്ഥ
പ്രകൃതിദത്ത റബ്ബറിന്റെ ഒരു വ്യാപാര കേന്ദ്രമായ ഈ ഗ്രാമത്തിലെ ഭൂരിഭാഗം ആളുകളും റബ്ബർ കൃഷിയിലാണ് ഏർപ്പെട്ടിരിക്കുന്നത്.
പഞ്ചായത്ത്
മീനച്ചിൽ താലൂക്കിലെ മരങ്ങാട്ടുപിള്ളി ഗ്രാമം ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തിൽ കുറിച്ചിത്താനം, എലക്കാട് (ഭാഗം), മോനിപ്പള്ളി (ഭാഗം) റവന്യൂ വില്ലേജുകൾ ഉൾപ്പെടുന്നു. 21219 ജനസംഖ്യയും 37.58 ചതുരശ്ര കിലോമീറ്റർ (14.51 ചതുരശ്ര മൈൽ) വിസ്തീർണ്ണവുമുള്ള ഈ ഗ്രാമ പഞ്ചായത്ത് 14 വാർഡുകളായി തിരിച്ചിരിക്കുന്നു. 1953-ൽ സ്ഥാപിതമായ ഇത് ആദ്യം ഏലക്കാട് പഞ്ചായത്ത് എന്നാണ് അറിയപ്പെട്ടിരുന്നത്.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
