മരുത്തടി
കൊല്ലം ജില്ലയിലെ പട്ടണം From Wikipedia, the free encyclopedia
Remove ads
കേരളത്തിൽ കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്നഒരു തീരദേശപട്ടണമാണ് മരുത്തടി.[2] സംസ്ഥാനത്തെ ഒരു പ്രധാനപ്പെട്ട മത്‌സ്യബന്ധന കേന്ദ്രം കൂടിയാണിത്.[3] ഈ പ്രദേശത്തെ കായലുകൾ കാണാൻ നിരവധി വിനോദസഞ്ചാരികൾ ഇവിടെയെത്തുന്നു.[4]
Remove ads
കൊല്ലം തുറമുഖനഗര പദ്ധതി
കൊല്ലത്തെ ഒരു തുറമുഖനഗരമായി വികസിപ്പിക്കുന്നതിനുള്ള കേരള സർക്കാർ പദ്ധതിയായ 'കൊല്ലം തുറമുഖനഗര വികസന പദ്ധതി'യിൽ മരുത്തടിയും ഉൾപ്പെടുന്നു. ഇതിന്റെ ഭാഗമായി വിനോദസഞ്ചാരികളെ ആകർഷിക്കും വിധം മരുത്തടി മുതൽ ഇരവിപുരം വരെയുള്ള തീരദേശഭാഗത്തെ മെച്ചപ്പെടുത്തുന്നതിനായി ധാരാളം പ്രോജക്ടുകൾ വർഷങ്ങളായി തയ്യാറാക്കുന്നുണ്ട്.[5]
എത്തിച്ചേരുവാൻ
- രാമൻകുളങ്ങര (എൻ.എച്ച്. 47 - 2.8 കിലോമീറ്റർ
- ആണ്ടാമുക്കം സിറ്റി ബസ് സ്റ്റാൻഡ് - 7.3 കിലോമീറ്റർ
- കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷൻ, കൊല്ലം - 6.4 കി.മീ.
- കൊല്ലം റെയിൽവേസ്റ്റേഷൻ - 7.6 കി.മീ.
- കൊല്ലം തുറമുഖം - 6.2 കി.മീ.
- ചിന്നക്കട - 6.9 കി.മീ.
- കടപ്പാക്കട - 8.6 കി.മീ.
- തിരുമുല്ലവാരം - 4 കി.മീ.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads