മാനത്തൂർ
കോട്ടയം ജില്ലയിലെ ഗ്രാമം From Wikipedia, the free encyclopedia
Remove ads
കോട്ടയം ജില്ലയിലെ ളാലം ബ്ലോക്ക് പഞ്ചായത്തിലുൾപ്പെട്ട ഒരു ചെറിയ ഗ്രാമമാണ് മാനത്തൂർ. കടനാട് ഗ്രാമപഞ്ചായത്തിന്റെ കീഴിലാണ് ഇത് വരുന്നത്. പാലാ-തൊടുപുഴ ഹൈവേയ്‌ക്ക് സമീപത്തായി പാലാ നഗരത്തിൽനിന്ന് ഏകദേശം 12 കിലോമീറ്ററും തൊടുപുഴ നഗരത്തിൽ നിന്ന് 15 കിലോമീറ്ററും അകലെയാണ് ഈ ഗ്രാമം. ജില്ലാ ആസ്ഥാനമായി കോട്ടയത്തിന് 35 കിലോമീറ്റർ വടക്കായാണ് ഗ്രാമത്തിന്റെ സ്ഥാനം.
മെയിൻ ഈസ്റ്റേൺ ഹൈവേയുടെ (SH-8) അരികിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഈ ഗ്രാമം ഇടുക്കി ജില്ലയുമായി വടക്ക്-കിഴക്കൻ അതിർത്തി പങ്കിടുന്നു.
Remove ads
ജനസംഖ്യയും മതവും
750 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇവിടെയുള്ളവരിൽ ഭൂരിഭാഗവും ക്രിസ്ത്യാനികളും ഹിന്ദുക്കളുമാണ്. എല്ലാ മതങ്ങളും സംസ്ക്കാരവും സൗഹാർദത്തിലാണ് ഇവിടെ ജീവിക്കുന്നത്.
ഭൂമിശാസ്ത്രം
പാലായ്ക്കും തൊടുപുഴയ്ക്കും ഇടയിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. ഗ്രാമത്തിലെ പോസ്റ്റ് ഓഫീസ് രാമപുരം കവലയിലെ പിഴകിലാണ്. കുറിഞ്ഞി, കരിംകുന്നം, വടക്കുള്ള നെല്ലപ്പാറ, മറ്റത്തിപ്പാറ, കിഴക്കുള്ള കാവുംകണ്ടം, പടിഞ്ഞാറ് ഭാഗത്തെ രാമപുരം എന്നിവയാണ് ഇതിന്റെ സമീപ ഗ്രാമങ്ങൾ. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കോട്ടയം ആണ്. ഏറ്റവും അടുത്തുള്ള വിമാനത്താവളം കൊച്ചിയാണ്. മാനത്തൂരിൽ താഴ്ന്ന പ്രദേശങ്ങളും മലനിരകളുമുണ്ട്. മാനത്തൂരിന്റെ ഹൃദയഭാഗത്തുകൂടി പാലാ - തൊടുപുഴ ഹൈവേ കടന്നുപോകുന്നു. ഇരുവശവും ഉയർന്നുകിടക്കുന്ന ഒരു താഴ്‌വരയിലാണ് ഈ റോഡ്.
മാനത്തൂരിൽ പള്ളി ജംഗ്ഷൻ, സ്കൂൾ ജംഗ്ഷൻ എന്നീ രണ്ട് പ്രധാന ജംഗ്ഷനുകളുണ്ട്. പാമ്പനാൽ വെള്ളച്ചാട്ടം, സെൻ്റ് മേരീസ് ചർച്ച്, സെൻ്റ് ജോസഫ്സ് ഹൈസ്കൂൾ, ശ്രീകൃഷ്ണ ക്ഷേത്രം എന്നിവയും ഈ ഗ്രാമത്തെ ശ്രദ്ധേയമാക്കുന്നു.
Remove ads
കാലാവസ്ഥ
സുഖകരമായ കാലാവസ്ഥയുള്ള പ്രദേശമാണിത്. ഇവിടെ കൂടിയ ചൂടോ തണുപ്പോ അനുഭവപ്പെടുന്നില്ല. ജൂൺ - നവംബർ മാസങ്ങളാണ് മഴക്കാലം. താപനില 20 ഡിഗ്രി സെൽഷ്യസ് മുതൽ 36 ഡിഗ്രി സെൽഷ്യസ് വരെ വ്യത്യാസപ്പെടുന്നു. ഡിസംബർ-ജനുവരി മാസങ്ങളിലെ പ്രഭാതങ്ങൾ സൂര്യപ്രകാശം തുളച്ചുകയറുന്ന അതിശയകരമായ മൂടൽമഞ്ഞിന്റെ അനുഭവം നൽകുന്നതാണ്. മൺസൂൺ മഴ ആരംഭിക്കുമ്പോൾ ഈ ഗ്രാമത്തിനു സമീപത്തുള്ള പാമ്പനാൽ വെള്ളച്ചാട്ടം പ്രകൃതി സ്നേഹികൾക്ക് നയനാന്ദകരമായ കാഴ്ച നൽകുന്നു. കോടമഞ്ഞ് മൂടിയ മലകളും താഴ്‌വരകളും ഈ സ്ഥലത്തിനുണ്ട്.
റബ്ബർ, കുരുമുളക്, തെങ്ങ്, വാനില എന്നിവയുടെ കൃഷിക്ക് അനുയോജ്യമായി കാലാവസ്ഥയാണ് ഇവിടെയുള്ളത്. ഇവിടെ റബ്ബർ തോട്ടങ്ങളും നെൽപ്പാടങ്ങളും ഇടകലർന്ന് കാണപ്പെടുന്നു. ഗ്രാമവാസികളിൽ ഭൂരിപക്ഷവും റബ്ബർ കർഷകരാണ്.
ചിത്രശാല
- Manathoor School Junction
- Board On Pala-Thodupuzha Highway Inserted By KSTP
- St. Joseph's KurishPally
- Sunset View among Rubber trees at Manathoor
- St. Joseph's High School Manathoor
- Mist Covered view of Hill from Manathoor
- JaiHind Library
- Pizhaku SNDP Temple
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads