മാർമല അരുവി വെള്ളച്ചാട്ടം
From Wikipedia, the free encyclopedia
Remove ads
കോട്ടയം ജില്ലയിൽ, ഈരാറ്റുപേട്ടക്ക് സമീപം തീക്കോയി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് മാർമല അരുവി വെള്ളച്ചാട്ടം[1]. മീനച്ചിലാറിന്റെ കൈവഴിയായ വഴിക്കടവാറിന്റെ ഭാഗമാണ് അരുവിയിലാണ് ഈ വെള്ളച്ചാട്ടം. കോട്ടയത്തെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമാണ് ഇത്[2].

Remove ads
സവിശേഷതകൾ
സമുദ്രനിരപ്പിൽനിന്ന് 3000 അടിവരെ ഉയർന്ന മലനിരകൾ അരുവിയുടെ സമീപപ്രദേശത്തുണ്ട്. 40 അടി ഉയരത്തിൽനിന്ന് താഴേക്കു പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം സഞ്ചാരികളെ ആകർഷിക്കുന്നു. വെള്ളച്ചാട്ടത്തിനു താഴെ പ്രകൃതിദത്തമായ തടാകമുണ്ട്. [3] വെള്ളച്ചാട്ടം കാണാൻ വരുന്നവർക്കു നീന്തിക്കുളിക്കാൻ കഴിയുംവിധം ഏറെ വിസ്തൃയിലാണ് ഈ കുളം. വർഷകാലത്ത് ശക്തമായ ഒഴുക്കായതു കാരണം അരുവിയിലും വെള്ളച്ചാട്ടത്തിലും പ്രവേശിക്കാനാവില്ല. വിനോദസഞ്ചാരികൾ ധാരാളമായി എത്താറുള്ള ഇല്ലിക്കൽ മലനിരകളും ഇല്ലിക്കൽകല്ലും ഇതിനടുത്താണ്. തീക്കോയി പഞ്ചായത്തിലെ മാർമലയിൽനിന്നു വരുന്ന മീനച്ചിലാറിന്റെ കൈവഴിയായ വഴിക്കടവാറിന്റെ ഭാഗമാണ് മാർമല അരുവി. 40 അടി ഉയരത്തിൽ നിന്നു താഴേക്കു പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടത്തിനു താഴെ പ്രകൃതി ഒരുക്കിയ വിസ്തൃതമായ കുളമുണ്ട്.ഇലവീഴാപൂഞ്ചിറ യിൽ നിന്നും ഇവിടെയെത്താം.മാർമലയിലെ ജലസ്രോതസ്സ് പ്രയോജനപ്പെടുത്തി വൈദ്യുതോൽപാദനത്തിനുള്ള നടപടികൾ തുടങ്ങി. ഇതിനായി തലനാട്, തീക്കോയി വില്ലേജുകളിലായി 6 ഹെക്ടർ സ്ഥലം ഏറ്റെടുക്കാനുള്ള വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചു.തീക്കോയി മലനിരകളിൽ നിന്നുള്ള മാർമല തോട്ടിലെ നീരൊഴുക്കു പ്രയോജനപ്പെടുത്തിയാണ് കെഎസ്ഇബി ചെറുകിട വൈദ്യുത പദ്ധതി സ്ഥാപിക്കുന്നത്. പദ്ധതിയുടെ സ്ഥാപിതശേഷി 7 മെഗാവാട്ട് ആയിരിക്കും. 3.50 മെഗാവാട്ടിന്റെ 2 ജനറേറ്ററുകൾ ഉണ്ടാകും [4]
Remove ads
യാത്രാമാർഗ്ഗം
ഈരാറ്റുപേട്ടയിൽ നിന്ന് പത്തുകിലോമീറ്റർ ദൂരമാണ് മാർമല അരുവിയിലേയ്ക്കുള്ളത്. തീക്കോയിയിൽ നിന്ന് മംഗളഗിരി വഴിയും അടുക്കത്തു നിന്ന് വെള്ളാനി വഴിയും മാർമല അരുവിയിൽ എത്താം.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads