മേപ്പറമ്പ്
ഇന്ത്യയിലെ വില്ലേജുകൾ From Wikipedia, the free encyclopedia
Remove ads
കേരളത്തിൽ പാലക്കാട് ജില്ലയിലെ പാലക്കാട് നഗര പരിധിയിൽ പെട്ട ഒരു പ്രദേശമാണ് മേപ്പറമ്പ്.[1] ഈ പ്രദേശം പിരായിരി ഗ്രാമപ്പഞ്ചായത്തിലുൾപ്പെട്ടതാണ്. പള്ളിപ്പുറം, വടക്കൻതറ, തിരുനെല്ലായി, പാളയം, ചക്കൻതറ, കാളാമ്പുഴ, പിരായിരി എന്നിവയാണ് തൊട്ടടുത്ത പ്രദേശങ്ങൾ.[2]
Remove ads
സ്ഥാനം
പാലക്കാട് നഗരത്തിൽ നിന്ന് ഒറ്റപ്പാലം റൂട്ടിൽ 5 കിലോമീറ്റർ അകലെയായാണ് മേപ്പറമ്പ് സ്ഥിതിചെയ്യുന്നത്.[3] ഈ പ്രദേശത്തിൻറെ ഏറ്റവും അടുത്തുള്ള റെയിൽവേസ്റ്റേഷൻ പാലക്കാടാണ്.
റോഡുകൾ
പാലക്കാട്-പൊന്നാനി റോഡ്, മേപ്പറമ്പ്-കല്ലേക്കാട് റോഡ്, മേപ്പറമ്പ്-കാവിൽപാട് ബൈപാസ് റോഡ് എന്നിവയാണ് ഇതുവഴി കടന്നുപോകുന്ന പ്രധാന റോഡുകൾ.
ആരാധനാലയങ്ങൾ
ക്ഷേത്രങ്ങൾ
- ഭഗവതി മന്ദിരം
- മണ്ണത്ത് ഭഗവതി ക്ഷേത്രം
- ശ്രീ ലോകപരമേശ്വരീ ക്ഷേത്രം
പള്ളികൾ
- സി.എസ്.ഐ ചർച്ച് ഓഫ് ഹോപ്പ്
മോസ്കുകൾ
- മേപ്പറമ്പ് മസ്ജിദ്
- മസ്ജിദുൽ ഇസ്ലാഹ്
- സുന്നിയ ജമാമസ്ജിദ്
- നൂറുൽ മസ്ജിദ്
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads