മൺറോത്തുരുത്ത് തീവണ്ടി നിലയം
കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം From Wikipedia, the free encyclopedia
Remove ads
കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു തീവണ്ടി നിലയമാണ് മൺറോത്തുരുത്ത് തീവണ്ടി നിലയം അഥവാ മൺറോത്തുരുത്ത് റെയിൽവേ സ്റ്റേഷൻ (കോഡ്:MQO). ദക്ഷിണ റെയിൽവേയുടെ ഭാഗമായ തിരുവനന്തപുരം റെയിൽവേ ഡിവിഷനിലാണ് ഈ തീവണ്ടിനിലയം ഉൾപ്പെടുന്നത്. കൊല്ലം - കായംകുളം തീവണ്ടിപ്പാതയിൽ പെരിനാടിനെയും ശാസ്താംകോട്ടയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായാണ് തീവണ്ടി നിലയം പ്രവർത്തിക്കുന്നത്.[1]
Remove ads
പ്രാധാന്യം
അഷ്ടമുടിക്കായലിന്റെയും കല്ലടയാറിന്റെയും സംഗമസ്ഥാനത്താണ് മൺറോ തുരുത്ത് സ്ഥിതിചെയ്യുന്നത്. തിരുവിതാംകൂറിലെ ദിവാനായിരുന്ന കേണൽ മൺറോയുടെ പേരാണ് ഈ തുരുത്തിനു നൽകിയിരിക്കുന്നത്.[2] മൺറോത്തുരുത്തിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കുവാനായി ധാരാളം വിനോദസഞ്ചാരികൾ ഇവിടെയെത്താറുണ്ട്.[3][4][5] വള്ളം, കപ്പൽ, ജങ്കാർ, റോഡ്, റെയിൽ മാർഗ്ഗങ്ങളിലൂടെ ഇവിടെ എത്തിച്ചേരുവാൻ കഴിയും.
തീവണ്ടി ഗതാഗതം
മൺറോത്തുരുത്തിനെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നതിൽ തീവണ്ടി ഗതാഗതം നിർണ്ണായക പങ്കുവഹിക്കുന്നുണ്ട്. ഈ തുരുത്തിനെ കൊല്ലം നഗരവുമായും ആലപ്പുഴ ജില്ലയുമായും ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട തീവണ്ടിനിലയമാണ് മൺറോത്തുരുത്തിൽ സ്ഥിതിചെയ്യുന്നത്.[6] 'എഫ്' ക്ലാസ് നിലവാരമാണ് ഈ തീവണ്ടി നിലയത്തിനുള്ളത്.
നിർത്തുന്ന തീവണ്ടികൾ
ചിത്രശാല
- ശിലാഫലകം
- റെയിൽവേ സ്റ്റേഷന്റെ മുൻവശം
- മൺറോ തുരുത്ത്
ഇതും കാണുക
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads