ലോസ് ആഞ്ചെലെസ് കൌണ്ടി
From Wikipedia, the free encyclopedia
Remove ads
ലോസ് ആഞ്ചെലെസ് കൗണ്ടി, ഔദ്യോഗികമായി കൗണ്ടി ഓഫ് ലോസ് ആഞ്ചലസ്[7] അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ജനസംഖ്യയുള്ള കൗണ്ടിയാണ്. ഇവിടുത്തെ ജനസംഖ്യ 40 യു.എസ്. സംസ്ഥാനങ്ങളേക്കാൾ കൂടുതലാണ്. ഈ കൌണ്ടി 88 സംയോജിത നഗരങ്ങളും നിരവധി അസംയോജിത മേഖലകളുമുൾപ്പെടെ 4,083 ചതുരശ്ര കിലോമീറ്റർ (10,570 കിമീ2) വിസ്തൃതിയുള്ളതാണ്. അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനങ്ങളായ ഡെലവെയർ, റോഡ് ഐലന്റ് എന്നിവ സംയുക്തമായുള്ള പ്രദേശത്തേക്കാൾ വിസ്തൃതമാണ് ഈ കൗണ്ടി. കാലിഫോർണിയ നിവാസികളുടെ നാലിലൊന്നു താമസിക്കുന്ന ഈ പ്രദേശം അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വർഗ്ഗ വൈവിധ്യപൂർണ്ണമായ കൗണ്ടികളിൽ ഒന്നാണ്.[8] അതിന്റെ കൗണ്ടി ആസ്ഥാനം സ്ഥിതിചെയ്യുന്ന ലോസ് ആഞ്ചെലെസ് നഗരം, ഏകദേശം 4 ദശലക്ഷം ജനസംഖ്യയുള്ള ഇവിടുത്തെ ഏറ്റവും വലിയ നഗരം കൂടിയാണ്.
Remove ads
ചരിത്രം
ലോസ് ആഞ്ചെലെസ് കൗണ്ടി 1850 ലെ സംസ്ഥാന രൂപവത്കരണ കാലത്തുള്ള കാലിഫോർണിയയിലെ യഥാർത്ഥ കൗണ്ടികളിൽ ഒന്നാണ്.[9]
ഭൂമിശാസ്ത്രം
അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച് ഈ കൗണ്ടിയുടെ ആകെവിസ്തീർണ്ണം 4,751 ചതുരശ്ര മൈൽ (12,310 കി.മീ2) ആണ്. ഇതിൽ 4,058 ചതുരശ്ര മൈൽ പ്രദേശം (10,510 ചതുരശ്ര കീലോമീറ്റർ) കരഭൂമിയും 693 ചതുരശ്ര മൈൽ പ്രദേശം (1,790 ചതുരശ്ര കിലോമീറ്റർ) (15 ശതമാനം) ജലം ഉൾപ്പെട്ട പ്രദേശങ്ങളുമാണ്.[10]
തടാകങ്ങളും റിസർവായറുകളും
- ബാൾഡ്‍വിൻ ലേക്ക്
- ബൊക്വെറ്റ് റിസർവോയർ
- കസ്റ്റായിക് ലേക്
- ക്രിസ്റ്റൽ ലേക്ക്
- എലിസബത്ത് ലേക്ക്
- ഹോളിഡേ ലേക്ക്
- ഹോളിവുഡ് റിസർവോയർ
- ഹഗ്ഗെസ് ലേക്ക്
- ജാക്സൺ ലേക്ക്
- മാലിബൌ ലേക്ക്
- മോറിസ് റിസർവോയർ
- മുൻസ് ലേക്സ്
- ലേക്ക പാംഡേൽ
- പുഡ്ഡിംഗ്സ്റ്റോൺ റിസർവോയർ
- പിരമിഡ് ലേക്ക്
- ക്വായിൽ ലേക്ക്
- സിൽവർ ലേക്ക് റിസർവോയർ
- സ്റ്റോൺ കാന്യൻ റിസർവോയർ
- ട്വീഡി ലേക്ക്
കൗണ്ടിയിലെ പ്രധാന ഡിവിഷനുകൾ
- കിഴക്ക് : ഈസ്റ്റ്സൈഡ്, സാൻ ഗബ്രിയേൽ വാലി, പൊമോന വാലിയുടെ ഭാഗങ്ങൾ
- പടിഞ്ഞാറ് : വെസ്റ്റ്സൈഡ്, ബീച്ച് സിറ്റീസ്
- തെക്ക് : സൌത്ത് ബേ, സൌത്ത് ലോസ് ആഞ്ചെലെസ്, പലോസ് വെർഡെസ് പെനിൻസുല, ഗേറ്റ്‍േവ സിറ്റിസ്, ലോസ് ആഞ്ചെലെസ് ഹാർബർ മേഖല
- വടക്ക് : സാൻ ഫെർണാണ്ടോ താഴ്‍വര, ക്രെസെന്റ താഴ്‍വര, കൊനെജോ താഴ്‍വരയുടെ ഭാഗങ്ങൾ, ആന്റിലോപ് താഴ്‍വര, സാന്താ ക്ലാരിറ്റ താഴ്‍വര എന്നിവയുടെ ഭാഗങ്ങൾ.
- മദ്ധ്യം : Downtown Los Angeles, Mid-Wilshire, Northeast Los Angeles
ദേശീയ സംരക്ഷിത പ്രദേശങ്ങൾ
- ഏൻജലെസ് നാഷണൽ ഫോറസ്റ്റ് (ഭാഗികം)
- ലോസ് പട്രെസ് നാഷണൽ ഫോറസ്റ്റ് (ഭാഗികം)
- സാന്താ മോണിക്ക മൌണ്ടൻസ് നാഷണൽ റിക്രിയേഷൻ ഏരിയ (ഭാഗികം)
Remove ads
ജനസംഖ്യാപരമായ കണക്കുകൾ
2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരം ലോസ് ആഞ്ചെലെസ് കൌണ്ടിയിലെ ആകെ ജനസംഖ്യ 9,818,605 ആയിരുന്നു. ലോസ് ആഞ്ചെലെസ് കൌണ്ടിയിലെ ജനങ്ങളുടെ വംശീയപരമായ കണക്കുകളിൽ, വെള്ളക്കാർ 4,936,599 (50%) ആണ്. ഏഷ്യക്കാർ1,346,865 (13.7%), ആഫ്രിക്കൻ അമേരിക്കക്കാർ, 856,874 (9%), തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വർഗ്ഗക്കാർ 72,828 (0.7%) , പസഫിക് ഐലൻറർ 26,094 (0.3%), മറ്റു വർഗ്ഗക്കാർ 2,140,632 (21.8%), രണ്ടോ അതിലധികമോ വംശങ്ങളിൽ നിന്ന് 438,713 (4.5%) എന്നിങ്ങനെയാണ് മറ്റു വിഭാഗത്തിലുള്ളവരുടെ കണക്കുകൾ.
വർഗ്ഗം, വംശപരമ്പര എന്നിവ
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads