വയലറ്റ് (നിറം)

From Wikipedia, the free encyclopedia

Remove ads

വയലറ്റ് നീലയ്ക്കും അദൃശ്യമായ അൾട്രാവയലറ്റിനും ഇടയിൽ കാണപ്പെടുന്ന പ്രകാശത്തിന്റെ ദൃശ്യ സ്പെക്ട്രത്തിന്റെ അവസാനത്തെ നിറം ആണ്. വയലറ്റ് നിറത്തിൽ ഏകദേശം 380-450 നാനോമീറ്ററുകളുടെ പ്രബല തരംഗദൈർഘ്യം കാണപ്പെടുന്നു. [3] എന്നാൽ വയലറ്റിന് പ്രകാശത്തിൽ എക്സ്-റേ, ഗാമാ കിരണങ്ങളെക്കാൾ ചെറിയ തരംഗദൈർഘ്യമാണുള്ളത്. തരംഗദൈർഘ്യം കുറഞ്ഞ പ്രകാശത്തെ അൾട്രാവയലറ്റ് എന്ന് വിളിക്കുന്നു. ചരിത്രപരമായി ചിത്രകാരന്മാർ ഉപയോഗിച്ചിരുന്ന വർണ്ണ ചക്രത്തിൽ ഇത് നീലയ്ക്കും പർപ്പിളിനും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. കമ്പ്യൂട്ടർ മോണിറ്ററുകളുടെയും ടെലിവിഷൻ സെറ്റുകളുടെയും സ്ക്രീനിൽ വയലറ്റ് പോലെ തോന്നിക്കുന്ന നിറം ആർജിബി വർണ്ണ മാതൃക ഉപയോഗിച്ച് ചുവപ്പും നീലയും കലർന്ന പ്രകാശത്തെ ചുവപ്പിനെക്കാളിലും രണ്ടിരട്ടി പ്രകാശമുള്ള നീലപ്രകാശം നിർമ്മിക്കുന്നതാണ്. കുറഞ്ഞ ഒറ്റ തരംഗദൈർഘ്യം മാത്രമുള്ള നീല വെളിച്ചം മറ്റു വർണ്ണങ്ങളുടെ തരംഗദൈർഘ്യവുമായി പൊരുത്തപ്പെടുന്നില്ല, കാരണം ഇത് യഥാർത്ഥ വയലറ്റ് അല്ല.

കൂടുതൽ വിവരങ്ങൾ Violet, Wavelength ...
വസ്തുതകൾ

വയലറ്റ് പുഷ്പത്തിൽ നിന്ന് ആണ് ഈ നിറത്തിന് വയലറ്റ് എന്ന പേർ ലഭിച്ചത്.[4][5]വയലറ്റും പർപ്പിൾ നിറവും കാഴ്ചയിൽ സമാനത പുലർത്തുന്നു. എന്നാൽ വയലറ്റ് സ്പെക്ട്രൽ നിറമാണ്. ദൃശ്യപ്രകാശത്തിന്റെ വർണ്ണരാജിയിൽ ഇതിന് സ്വന്തമായി തരംഗദൈർഘ്യമുള്ളതാണ്. നീല, ചുവപ്പ് എന്നിവ ചേർത്തുണ്ടാക്കിയ പർപ്പിൾ ഒരു ഡൈക്രൊമാറ്റിക് നിറമാണ്. അമീഥിസ്റ്റ് ഒരു ശ്രദ്ധേയമായ വയലറ്റ് ക്രിസ്റ്റൽ ആണ്. ഇരുമ്പിൽ നിന്നും ക്വാർട്ട്സിൻറെ മറ്റു ട്രേസ്എലമെൻറിൽ നിന്നുമാണ് ഈ നിറം ലഭിക്കുന്നത്.

കൂടുതൽ വിവരങ്ങൾ വിദ്യുത്കാന്തിക വർണ്ണരാജി (തരംഗദൈർഘ്യത്തിനനുസരിച്ച് അടുക്കിയിരിക്കുന്നു. കുറഞ്ഞത് മുതൽ മുകളിലേക്ക്), ദൃശ്യപ്രകാശം: ...
Remove ads

ചിത്രശാല

വയലറ്റ്, പർപ്പിൾ

മദ്ധ്യകാലഘട്ടവും നവോത്ഥാനവും

സുവോളജി

Remove ads

ഇതും കാണുക

  • Flag of the Second Spanish Republic
  • High-energy visible light
  • Indigo
  • Lavender
  • List of colors
  • Purple
  • Shades of violet

അവലംബങ്ങൾ

ബാഹ്യ ലിങ്കുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads