വെട്ടിക്കാട്ടുമുക്ക്
കോട്ടയം ജില്ലയിലെ ഗ്രാമം From Wikipedia, the free encyclopedia
Remove ads
കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് വെട്ടിക്കാട്ടുമുക്ക്. തലയോലപ്പറമ്പ് പഞ്ചായത്തിന്റെ ഭാഗമാണ്.[1][2] ജില്ലാ ആസ്ഥാനമായ കോട്ടയത്തിന് 28 കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന ഇവിടെനിന്ന് കടുത്തുരുത്തിയിലേയ്ക്കുള്ള ദൂരം വെറും 5 കിലോമീറ്റർ ആണ്. മുളക്കുളം, ചെമ്പ്, കടുത്തുരുത്തി, ഉദയനാപുരം, മറവൻതുരുത്ത് എന്നിവയാണ് ഈ ഗ്രാമത്തിന്റെ സമീപത്തുള്ള ഗ്രാമങ്ങൾ.
Remove ads
സാമ്പത്തികം
ഈ പ്രദേശത്തിന്റെ സമ്പദ്‌വ്യവസ്ഥ ഇതുവഴിയൊഴുകുന്ന മൂവാറ്റുപുഴയാറിനെ ചുറ്റിപ്പറ്റിയാണ്. സിമന്റ് ഇഷ്ടികകൾ പോലെയുള്ള നിർമ്മാണ സാമഗ്രികൾ ഇവിടെ ഒരു പ്രധാന സാമ്പത്തിക പ്രവർത്തനമായി മാറുകയാണ്. നിർമ്മാണ രംഗത്തെ അസംസ്കൃത വസ്തുക്കളായ ചരൽ, ഇഷ്ടിക, മണൽ തുടങ്ങിയവ ആലപ്പുഴ പോലുള്ള പടിഞ്ഞാറൻ പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്ന ലോജിസ്റ്റിക്സ്, ഗതാഗത മേഖലയും ഇവിടുത്തെ ഒരു സാമ്പത്തിക പ്രവർത്തനമാണ്. ഈ ഗ്രാമത്തിലെ ജനസംഖ്യയുടെ ഒരു ചെറിയ ഭാഗം ജിസിസി രാജ്യങ്ങളിൽ ജോലി ചെയ്യുന്നു. മുമ്പ് കൃഷിയായിരുന്നു ഈ പ്രദേശത്തെ ജനങ്ങളുടെ പ്രധാന വരുമാന മാർഗ്ഗം. സമ്പദ്‌വ്യവസ്ഥയിൽ കാർഷിക രംഗത്തെ വിഹിതം വർഷങ്ങളായി കുറഞ്ഞുവരികയാണ്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads