വേലാന്റ്

From Wikipedia, the free encyclopedia

വേലാന്റ്
Remove ads

ലിനക്സ് പണിയിടങ്ങൾക്കു വേണ്ടിയുള്ള ഒരു ഡിസ്പ്ളേ സെർവ്വറാണ് വേലാൻഡ്. 2008ൽ റെഡ് ഹാറ്റ് ഡെവലപ്പറായ കിർസ്റ്റിയാൻ ഹോഗ്സ്ബെർഗ്ഗാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. എല്ലാ ഫ്രെയിമുകളും പരിപൂർണ്ണമായിരിക്കണം എന്ന ലക്ഷ്യം നേടാനായാണ് വേലാൻഡ് തുടങ്ങിയത്. അതായത് സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾക്ക് തന്നെ ഡിസ്പ്ളേ റെന്ററിംഗും കൈകാര്യം ചെയ്യാൻ കഴിയുമെങ്കിൽ പ്രദർശിപ്പിക്കപ്പെടുന്ന ചിത്രങ്ങളിലെ പിഴവുകളും അപാകതകളും പരിഹരിക്കാൻ കഴിയും.[5][6]

വസ്തുതകൾ Original author(s), വികസിപ്പിച്ചത് ...
Thumb
വേലാൻഡ് ഡിസ്പ്ലേ സെർവർ പ്രോട്ടോക്കോൾ

എം.ഐ.ടി. അനുമതിപത്ര പ്രകാരമാണ് വേലാൻഡ് പുറത്തിറക്കിയിട്ടുള്ളത്.[7]

Remove ads

ഡിസൈൻ

ലിനക്സിലുള്ള ഡിറക്റ്റ് റെന്ററിംഗ് മാനേജർ, കെർണൽ മോഡ് സെറ്റിംഗ്, ഗ്രാഫിക്സ് എക്സിക്യൂഷൻ മാനേജർ മുതലായവ ഉപയോഗിച്ചാണ് വേലാൻഡ് നിർമ്മിച്ചിട്ടുള്ളത്. ജൂൺ 2010 മുതൽ വേലാൻഡ് കോമ്പോസിറ്റർ ഓപ്പൺ ജിഎൽ ഇഎസ് ഉപയോഗിക്കാൻ തുടങ്ങി.[8][9] .[10]

ഉപയോഗം

ഉബുണ്ടുവിന്റെ ഭാവി വെർഷനുകളിൽ വേലാൻഡ് ഡിസ്പ്ലേ മാനേജരായി ഉപയാഗിക്കുമെന്ന് നവംബർ 4 2010 ന് മാർക്ക് ഷട്ടിൽവർത്ത് പ്രഖ്യാപിച്ചു[11]. എന്നാൽ 2013 മാർച്ചിൽ കാനോനിക്കൽ ലിമിറ്റഡ് ഇത് ഔദ്യോഗികമായി തിരസ്കരിക്കുകയും, തങ്ങളുടെ പുതിയ മിർ ഡിസ്പ്ലേ സെർവർ ആയിരിക്കും ഉപയോഗിക്കുക എന്നറിയിക്കുകയും ചെയ്തു [12].

വേലാൻഡ് തയ്യാറാകുമ്പോൾ മീഗോ പ്രോജക്റ്റിൽ അത് സ്വീകരിക്കാൻ ഇന്റൽ പദ്ധതിയിട്ടിരുന്നു[13] [14].

വേലാൻഡ് സ്വീകരിക്കുമെന്ന് ഫെഡോറ ടീമും സമ്മതിച്ചിട്ടുണ്ട്.[15]

വേലാൻഡ് എക്സ്.ഓർഗ് സെർവ്വറിന്റെ പകരമായി ഭാവി ലിനക്സ് വെർഷനുകളിൽ വന്നേക്കാം.[6]

Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads