ശ്രീ നാരായണ പോളിടെക്നിക് കോളേജ്

കൊട്ടിയത്തെ പോളിടെക്നിക് From Wikipedia, the free encyclopedia

ശ്രീ നാരായണ പോളിടെക്നിക് കോളേജ്map
Remove ads

കൊല്ലം ജില്ലയിലെ കൊട്ടിയത്തു സ്ഥിതിചെയ്യുന്ന ഒരു സാങ്കേതികവിദ്യാഭ്യാസ സ്ഥാപനമാണ് ശ്രീ നാരായണ പോളിടെക്നിക് കോളേജ്. സാമൂഹ്യപരിഷ്കർത്താവായിരുന്ന ശ്രീനാരായണഗുരുവിന്റെ പേരാണ് ഇതിനു നൽകിയിരിക്കുന്നത്. 1957-ൽ ശ്രീനാരായണ ട്രസ്റ്റാണ് ഈ കോളേജ് സ്ഥാപിച്ചത്. ഈ കോളേജിന്റെ രൂപീകരണത്തിൽ, മുൻ കേരളാ മുഖ്യമന്ത്രി ആർ. ശങ്കർ പ്രധാന പങ്കുവഹിച്ചിരുന്നു.

വസ്തുതകൾ ആദർശസൂക്തം, തരം ...
Remove ads

പഠനം

മെക്കാനിക്കൽ എൻജിനീയറിങ്ങ്, ഇലക്ട്രിക്കൽ എൻജിനീയറിംഗ്, സിവിൽ എഞ്ചിനീയറിങ്ങ് എന്നീ കോഴ്സുകളുമായി പ്രവർത്തനം ആരംഭിച്ച ശ്രീ നാരായണ പോളി ടെക്നിക് കോളേജിൽ 2000 മുതൽ ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗും പഠിപ്പിച്ചു തുടങ്ങി. 2006-07 കാലഘട്ടത്തിൽ കോളേജിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ നടന്നു.[1] ആ വർഷം മുതൽ സെമസ്റ്റർ രീതിയിലുള്ള പാഠ്യപദ്ധതിയും നടപ്പാക്കി. നിലവിൽ 750-ലധികം വിദ്യാർത്ഥികളും അൻപതിലധികം അധ്യാപകരും ഇവിടെയുണ്ട്. കോളേജിന് ഓൾ ഇന്ത്യാ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.

Remove ads

സർട്ടിഫിക്കറ്റ് കോഴ്സുകൾ

1996-ൽ ഇവിടെ കണ്ടിന്യൂയിങ് എജ്യുക്കേഷൻ സെൽ പ്രോജക്ട് ആരംഭിച്ചു. ഈ സ്ഥാപനം മുഖേന ജെ.സി.ബി., ക്രെയിൻ, ലിഫ്റ്റ് ഓപ്പറേറ്റിംഗ്, എക്സ് റേ വെൽഡിംഗ് എന്നീ തൊഴിൽ അധിഷ്ഠിത കോഴ്സുകൾ പഠിക്കുവാൻ അവസരം ലഭിക്കുന്നു.[2] മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിലുള്ള കമ്മ്യൂണിറ്റി പോളിടെക്നിക് സ്കീം വഴി യുവാക്കൾക്ക് സ്വയം തൊഴിൽ പരിശീലനവും നൽകുന്നുണ്ട്.[3] മികച്ച സാങ്കേതിക വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ 2000-ത്തിൽ ഇവിടെ ഇന്ത്യൻ സൊസൈറ്റി ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ ഫോർ സ്റ്റുഡന്റ്സ് ചാപ്റ്ററും പ്രവർത്തനം ആരംഭിച്ചു.[4]

Remove ads

സൗകര്യങ്ങൾ

സ്ഥാനം

കൊല്ലം നഗരത്തിൽ നിന്ന് 12 കിലോമീറ്റർ അകലെ കൊട്ടിയം ഹോളി ക്രോസ് ആശുപത്രിക്കു സമീപമാണ് ശ്രീനാരായണ പോളിടെക്നിക് കോളേജ് സ്ഥിതിചെയ്യുന്നത്. 15 ഏക്കർ വിസ്തൃതിയുള്ള ക്യാമ്പസാണ് ഇവിടെയുള്ളത്.[5]

അവലംബം

പുറംകണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads