ഷൂറിയ

മരങ്ങളുടെ ജീനസ് From Wikipedia, the free encyclopedia

ഷൂറിയ
Remove ads

ഡിപ്റ്ററോകാർപേസീ സസ്യകുടുംബത്തിലെ ഒരു ജനുസാണ് ഷൂറിയ (Shorea). മിക്കവാറും എല്ലാം മഴക്കാട്ടിലെ മരങ്ങളായ ഈ ജനുസിൽ 196 സ്പീഷിസുകൾ ഉണ്ട്. തെക്കു കിഴക്കേ ഏഷ്യ, ഉത്തരേന്ത്യ, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ ഈ ജനുസിലെ മരങ്ങൾ തദ്ദേശീയമായി കാണപ്പെടുന്നു. സപുഷ്പികളിലെ ഏറ്റവും ഉയരമുള്ള മരം ഷൂറിയ ജനുസിലെ 88.3 മീറ്റർ ഉയരമുള്ള ഷൂറിയ ഫക്വേഷിയാന ബോർണിയോ ദ്വീപിലെ തവൗ ഹിൽസ് ദേശീയോദ്യാനത്തിൽ ആണ് ഉള്ളത്. ഈ ഉദ്യാനത്തിൽ ഷൂറിയയിലെ 80 മീറ്ററിൽ ഏറെ ഉയരമുള്ള മറ്റ് അഞ്ച് സ്പീഷിസ് മരങ്ങൾ കൂടി ഉണ്ട്. ബോർണിയോയിൽ ഷൂറിയയുടെ 138 സ്പീഷിസ് കണപ്പെടുന്നതിൽ 91 എണ്ണം ആ ദ്വീപിലെ തദ്ദേശീയം ആണ്.[1]"മെരാതി", "lauan", "luan", "lawaan", "സെറയ", "ബാലു", "ബംഗ്കിരയ്", "ഫിലിപ്പീൻ മഹാഗണി" തുടങ്ങിയ ഈ ജനുസ്സിൽ ഉൾപ്പെടുന്ന സാമ്പത്തിക പ്രധാന്യമുള്ള മരങ്ങളാണ്.

വസ്തുതകൾ ഷൂറിയ, Scientific classification ...
Remove ads

പ്രജനനം

ഷൂറിയയിലെ മിക്ക സ്പീഷിസുകളും ജനറൽ ഫ്ലവറിങ്ങ് സ്വഭാവമുള്ളതാണ്. ജനറൽ ഫ്ലവറിങ്ങ് എന്നു പറഞ്ഞാൽ മൂന്നു മുതൽ 10 വർഷങ്ങളുടെ ഇടവേളയിൽ ചിട്ടയല്ലാതെ പുഷ്പിക്കുന്ന രീതിയാണ്. ഇക്കാലത്തിനിടയിൽ ഒട്ടുമിക്ക ഡിപ്റ്റോക്കാർപ്പുകളും മറ്റു കുടുംബത്തിലെ മരങ്ങളും കൂട്ടമായി[2] പൂക്കുന്നു. ഈ രീതി പരാഗണം നന്നായി നടക്കാനും വിത്തു മോഷ്ടിക്കുന്ന ഇരകളെ[3] തൃപ്തിപ്പെടുത്താനും ആണെന്ന് കരുതുന്നു.[2] രണ്ടു കാരണങ്ങളും ശരിയാണെന്നു കരുതുന്നുണ്ട്.[4]

Remove ads

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads