സാം മനേക്‌ഷാ

From Wikipedia, the free encyclopedia

സാം മനേക്‌ഷാ
Remove ads

ഇന്ത്യൻ കരസേനയുടെ പരമോന്നത പദവിയായ ഫീൽഡ് മാർഷൽ (കരസൈന്യാധിപൻ) എന്ന പദവിയിലെത്തിയ ആദ്യ വ്യക്തിയാണ്‌ സാം ഹോർമുസ്ജി "സാം ബഹാദൂർ" ജംഷെഡ്ജി മനേക്‌ഷാ (ഏപ്രിൽ 3, 1914 - ജൂൺ 27, 2008). നൈനിത്താളിലെ ഷർവുഡ് കോളേജിലും ഡെറാഡൂനിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലും ക്യൂറ്റായിലെ മിലിട്ടറി സ്റ്റാഫ് കോളേജിലുമായിരുന്നു പഠനം.

വസ്തുതകൾ Field Marshalസാം മനേക്ഷാMC, 7 ആമത്തെ കരസേനാ മേധാവി (ഇന്ത്യ) ...

1934 ഫെബ്രുവരിയിൽ പട്ടാളത്തിൽ ചേർന്ന മനേക് ഷാ രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തു. മിലിട്ടറി സ്റ്റാഫ് കോളേജ് ഡയറക്ടർ, ബ്രിഗേഡിയർ, മേജർ, ജനറൽ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്‌. 1969-ൽ മനേക് ഷാ കരസേനാധിപനായി. 1971-ലെ ഇന്ത്യ-പാക്ക് യുദ്ധത്തിൽ പ്രമുഖമായ പങ്ക്‌ വഹിച്ചു. പട്ടാളക്കാരുടെ പട്ടാളക്കാരനെന്നും ബംഗ്ലാദേശിന്റെ വിമോചകനെന്നും അറിയപ്പെടുന്ന അദ്ദേഹത്തിന് സഹപ്രവർത്തകരുടെ സ്നേഹം പിടിച്ചുപറ്റുന്നതിൽ പ്രത്യേക കഴിവുണ്ടായിരുന്നു.

ഇന്ത്യയുടെ പ്രഥമ ഫീൽഡ് മാർഷലായ മനേക് ഷായ്ക്ക്‌ 1968-ൽ പത്മഭൂഷൺ പുരസ്കാരവും 1972-ൽ പത്മവിഭൂഷൺ പുരസ്കാരവും ലഭിച്ചിട്ടുണ്ട്‌.

Remove ads

മരണം

സാം മനേക് ഷാ വിരമിച്ചശേഷം ഊട്ടിയിലാണ് സ്ഥിരവാസമാക്കിയത്. വെല്ലിങ്‌ടണിനടുത്തായുള്ള ‘സ്റ്റാവ്ക’ എന്ന ബംഗ്ലാവിലാണ് സാം മനേക് ഷാ തൻറെ വിശ്രമജീവിതം നയിച്ചുവന്നിരുന്നത്. നീലഗിരിക്കുന്നിൽ അന്ത്യവിശ്രമം കൊള്ളുന്ന മനേക്‌ ഷായുടെ ഊട്ടി ബന്ധം തുടങ്ങുന്നത് 1950-കളിലാണ്. വെല്ലിങ്‌ടണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിലെ കമാൻഡന്റ്‌ ആയി വന്നതുമുതൽ.[1]

2008 ജൂൺ 27-ന്‌ തമിഴ്‌നാട്ടിലെ വെല്ലിങ്ടണിലുള്ള സൈനികാശുപത്രിയിൽ വച്ച് മരണമടഞ്ഞു. മരണസമയത്ത് അദ്ദേഹത്തിന്‌ 94 വയസുണ്ടായിരുന്നു


Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads