സിയാറ്റിൽ
From Wikipedia, the free encyclopedia
Remove ads
സിയാറ്റിൽ (/siˈætəl/ ⓘ) അമേരിക്കൻ ഐക്യനാടുകളുടെ പടിഞ്ഞാറൻ തീരത്തുള്ള ഒരു തുറമുഖ നഗരമാണ്. ഇത് വാഷിങ്ടണിലെ കിംഗ് കൗണ്ടിയുടെ ആസ്ഥാനമാണ്. 2016-ൽ 704,352 പേർ വസിച്ചിരുന്ന സീറ്റിൽ, വാഷിംഗ്ടൺ സംസ്ഥാനത്തെയും വടക്കേ അമേരിക്കയിലെ പസിഫിക് വടക്കുപടിഞ്ഞാറൻ പ്രവിശ്യയിലേയും ഏറ്റവും വലിയ നഗരമാണ്. 2013 ജൂലൈയിൽ അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വേഗത്തിൽ വളർന്നിരുന്ന നഗരമായിരുന്നു ഇത്. 2015 മെയ് മാസത്തിലെ രേഖകൾപ്രകാരം വാർഷിക വളർച്ചാ നിരക്ക് 2.1 ശതമാനത്തോടെ ഏറ്റവും മികച്ച വളർച്ചയുള്ള 5 യു.എസ് നഗരങ്ങളിൽ ഒന്നായിരുന്നു ഇതു തുടർന്നു. 2016 ജൂലായിൽ വാർഷിക വളർച്ചാനിരക്ക് 3.1 ശതമാനത്തോടെ അതിവേഗം വികസനത്തിലേയക്കു കുതിക്കുന്ന യുഎസ് നഗരമായിരുന്നു സയാറ്റിൽ. കാനഡ-അമേരിക്കൻ അതിർത്തിയിൽ നിന്ന് 100 മൈൽ (160 കിലോമീറ്റർ) തെക്കായി പഗെറ്റ് സൗണ്ടിനും (പസഫിക് സമുദ്രത്തിലെ ഒരു ചെറു ഉൾക്കടൽ) വാഷിംഗ്ടൺ തടാകത്തിനും ഇടയിലുള്ള ഒരു കരയിടുക്കിലാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്. ഏഷ്യയുമായുള്ള വ്യാപാരത്തിന് ഒരു പ്രധാന കവാടമായ സിയാറ്റിൽ 2015 ലെ കണക്കുകൾ പ്രകാരം കണ്ടെയ്നർ കൈകാര്യം ചെയ്യുന്നതിൽ വടക്കേ അമേരിക്കയിലെ നാലാമത്തെ വലിയ തുറമുഖമാണ്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads