ഹൊബോകെൻ
From Wikipedia, the free encyclopedia
Remove ads
ഹൊബോകെൻ (/ˈhoʊboʊkən/ HOH-boh-kən; Unami: Hupokàn[22]) അമേരിക്കൻ ഐക്യനാടുകളിലെ ന്യൂജേഴ്‌സിയിലെ ഹഡ്‌സൺ കൗണ്ടിയിലെ ഒരു നഗരമാണ്. 2010 യു.എസ്. സെൻസസ് പ്രകാരം, നഗരത്തിലെ ജനസംഖ്യ 50,005 ആയിരുന്നു. സെൻസസ് ബ്യൂറോയുടെ ജനസംഖ്യാ കണക്കെടുപ്പ് പരിപാടി 2019 ൽ[14] നഗരത്തിലെ ജനസംഖ്യ 52,677 ആണെന്ന് കണക്കാക്കുകയും രാജ്യത്തെ 745-ആമത്തെ ഏറ്റവും ജനസംഖ്യയുള്ള നഗരമായി ഇത് മാറുകയും ചെയ്തു. 50,000-ൽ കൂടുതൽ ജനസംഖ്യയുള്ള നഗരങ്ങളിൽ, ഒരു ചതുരശ്ര മൈലിൽ 42,400-ലധികം ആളുകളുള്ള അമേരിക്കയിലെ ഏറ്റവും ജനസാന്ദ്രതയുള്ള മൂന്നാമത്തെ നഗരസഭയായി ഹോബോകെൻ സ്ഥാനം നേടി. ന്യൂയോർക്ക് മെട്രോപൊളിറ്റൻ പ്രദേശത്തിന്റെ ഭാഗമായ ഹൊബോകെൻ, ട്രൈ-സ്റ്റേറ്റ് മേഖലയിലെ പ്രധാന ഗതാഗത കേന്ദ്രമായ ഹോബോകെൻ ടെർമിനൽ സ്ഥിതിചെയ്യുന്ന സ്ഥലമാണ്.
പതിനേഴാം നൂറ്റാണ്ടിൽ ന്യൂ നെതർലാൻഡ് കോളനിയായ പാവോണിയയുടെ ഭാഗമായാണ് ഹോബോകെൻ ആദ്യ സ്ഥിരതാമസ കേന്ദ്രമായത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേണൽ ജോൺ സ്റ്റീവൻസാണ് ആദ്യം ഒരു റിസോർട്ടായും പിന്നീട് താമസസ്ഥലമായും നഗരം വികസിപ്പിച്ചത്. യഥാർത്ഥത്തിൽ ബെർഗൻ ടൗൺഷിപ്പിന്റെയും പിന്നീട് നോർത്ത് ബെർഗൻ ടൗൺഷിപ്പിന്റെയും ഭാഗമായിരുന്ന ഇത് 1849 -ൽ ഒരു പ്രത്യേക ടൗൺഷിപ്പായി മാറുകയും 1855 -ൽ ഒരു നഗരമായി സംയോജിപ്പിക്കപ്പെടുകയും ചെയ്തു. അമേരിക്കൻ ഐക്യനാടുകളഇലെ ഏറ്റവും പഴയ സാങ്കേതിക സർവകലാശാലകളിലൊന്നായ സ്റ്റീവൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ആസ്ഥാനമാണ് ഹോബോക്കൺ. ഫ്രാങ്ക് സിനാട്രയുടെ ജന്മസ്ഥലവും സ്വദേശവുമായി അറിയപ്പെടുന്ന ഈ നഗരത്തിലെ വിവിധ തെരുവുകൾക്കും പാർക്കുകൾക്കും അദ്ദേഹത്തിന്റെ പേര് നൽകിയിട്ടുണ്ട്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads