Map Graph

അഷ്ടമുടിക്കായൽ

കേരളത്തിലെ ഏറ്റവും വിസ്തൃതിയുള്ള രണ്ടാമത്തെ കായലാണ് അഷ്ടമുടിക്കായൽ. ആഴമുള്ള നീർത്തട ആവാസവ്യവസ്ഥയുള്ള കായലുമാണ് കൊല്ലം ജില്ലയിലുള്ള ഈ കായൽ. പനയാകൃതിയുള്ള ഈ വലിയ ജലസംഭരണി വലിപ്പത്തിൽ വേമ്പനാട് കായലിന്റെ തൊട്ടു പുറകിൽ സ്ഥാനമുറപ്പിക്കുന്നു. അഷ്ടമുടി എന്നതിന്റെ അർത്ഥം എട്ടു ശാഖകൾ എന്നാണ്‌ (അഷ്ട=എട്ട്;മുടി=ശാഖ,കൈവഴി). ഈ പേര്‌ കായൽ പരന്നുകിടക്കുന്ന സ്ഥലത്തിൻറെ ഒരു ദൃശ്യരൂപം വരച്ചുകാട്ടുന്നു. എട്ടു പ്രധാന ശാഖാകാലാണ് കായലിനുള്ളത്. കേരളത്തിലെ ശുദ്ധജലതടാകങ്ങളിലേക്കുള്ള കവാടം എന്നും ഈ കായലിനെ വിശേഷിപ്പിക്കുന്നു. നീർത്തടങ്ങളുടെ സം‌രക്ഷത്തെയും അവയുടെ സന്തുലിത ഉപയോഗത്തെക്കുറിച്ചുമുള്ള റാംസർ ഉടമ്പടി പ്രകാരം അന്തർദേശീയ പ്രാധാന്യമുള്ള നീർത്തടങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നതാണ്‌ അഷ്ടമുടി നീർത്തടം.

Read article
പ്രമാണം:Ashtamudi_Kerala.jpgപ്രമാണം:Astamudi_Lake_Kerala.jpgപ്രമാണം:Mangrove_Arch_Boat_Ashtamudi_Kollam_Kerala_Mar22_A7C_01490.jpgപ്രമാണം:Little_Egret_Pier_Ashtamudi_Kerala_Mar22_A7C_01405.jpgപ്രമാണം:Ashtamudi.jpgപ്രമാണം:Chineese_fishing_net_a.jpg