ഇടക്കൊച്ചി
എറണാകുളം ജില്ലയിലെ ഒരു ഗ്രാമംഎറണാകുളം ജില്ലയിലെ വേമ്പനാട്ട് കായലിൽ സ്ഥിതി ചെയ്യുന്ന ഒരു തുരുത്ത് ഗ്രാമമാണ് ഇടക്കൊച്ചി. കൊച്ചി നഗരത്തിന്റെ പ്രവേശന കവാടം എന്ന നിലയിൽ വളരെയധികം പ്രാധാന്യമുള്ള ഒരു പ്രദേശമാണിത്. കൊച്ചി രാജ്യത്തിനും തിരുവിതാംകൂർ രാജ്യത്തിനും ഇടക്ക് സ്ഥിതി ചെയ്യുന്ന പ്രദേശം എന്നത് കൊണ്ടാണ് "ഇട കൊച്ചി" എന്ന പേര് കിട്ടിയതെന്ന് പറയപ്പെടുന്നു.ഇത് എറണാകുളം ജില്ലയിലെ കൊച്ചി താലൂക്കിൽ പെടുന്ന ഒരു പ്രദേശമാണ്. ഇടക്കൊച്ചി വില്ലേജ് ആണെങ്കിലും കൊച്ചി നഗരസഭയുടെ ഭാഗമായിട്ടാണ് അറിയപ്പെടുന്നത്.
Read article