Map Graph

കടമ്മനിട്ട

പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ഒരു പ്രശസ്തമായ ഗ്രാമമാണ്‌ കടമ്മനിട്ട. പത്തനംതിട്ട നഗരത്തിൽ നിന്നും 6 കിലോമീറ്റർ അകലെയായാണ്‌ ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. കടമ്മനിട്ടയിലെ ദേവീക്ഷേത്രത്തിൽ നടക്കുന്ന പടയണി മധ്യകേരളത്തിലെ തന്നെ പ്രസിദ്ധമായ ഒരു അനുഷ്ഠാന കലാരൂപമാണ്. മധ്യകേരളത്തിലെ ഏറ്റവും പ്രസിദ്ധമായ കടമ്മനിട്ട പടയണി ഈ ദഗവതി ക്ഷേത്ര മുറ്റത്തു വച്ചാണ് അരങ്ങേറുന്നത്. കലാകാരന്മാരുടെ ഒരു കേന്ദ്രമാണ് കടമ്മനിട്ട. ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ ചെങ്ങന്നൂര്, തിരുവല്ലയാണ്. മതസൗഹാർദത്തിന് പേരുകേട്ട നാടു കൂടിയാണ്. ഈ സ്ഥലത്തെ മൌണ്ട് സിയോൺ കോളേജും സെയിന്റ് ജോർജ്ജ് പള്ളിയും പ്രസിദ്ധിയാർജ്ജിച്ചവയിൽ പെടുന്നു. പ്രശസ്ത കവി കടമ്മനിട്ട രാമകൃഷ്ണൻ ,കേരള ഫോക്ലോർ അക്കാദമി മുൻ വൈസ് ചെയർമാനും പടയണി ആചാര്യനുമായ പ്രൊഫസർ കടമ്മനിട്ട വാസുദേവൻ പിള്ളയുടേയും ജന്മദേശം. കൂടാതെ പ്രശസ്തനായ കവി കടമ്മനിട്ട രാമകൃഷ്ണന്റെ കവിതകളുടെ ശില്പ്പ്പ നിർമ്മിത സ്മാരകം. കേന്ദ്ര ടൂറിസം വകുപ്പിൻറെ കീഴിൽ പ്രവർത്തിക്കുന്ന പടയണി പഠന പരിശീലനം കേന്ദ്രമായ കടമ്മനിട്ട പടയണി ഗ്രാമം, കവി കടമ്മനിട്ട രാമകൃഷ്ണ സ്മൃതിമണ്ഡപം, ഇവിടെ നമ്മുക്ക് ദർശ്ശിക്കാം.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg