Map Graph

കണ്ണിമല

കേരളത്തിലെ മുണ്ടക്കയം ഗ്രാമ പഞ്ചായത്തിലെ ഇലക്ടറൽ വാർഡ്

കേരളത്തിലെ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് കണ്ണിമല. എരുമേലിക്കും മുണ്ടക്കയത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഈ മനോഹരമായ ഗ്രാമം മുണ്ടക്കയം പഞ്ചായത്തിന് കീഴിലാണ് വരുന്നത്. ദക്ഷിണ കേരള ഡിവിഷനിൽ പെടുന്നു. കോട്ടയം ജില്ലാ ആസ്ഥാനത്ത് നിന്ന് 47 കിലോമീറ്റർ കിഴക്കോട്ട് മാറി മമ്പാടി എസ്റ്റേറ്റിന് സമീപത്തായി ഇത് സ്ഥിതി ചെയ്യുന്നു. മഞ്ഞളരുവി, വണ്ടൻപതാൽ,, പാറത്തോട്, കൂട്ടിക്കൽ, മുണ്ടക്കയം, കോരുത്തോട്, കാഞ്ഞിരപ്പള്ളി, എരുമേലി, ചിറക്കടവ് എന്നിവയാണ് കണ്ണിലമ ഗ്രാമത്തിന് അടുത്തുള്ള മറ്റ് സ്ഥലങ്ങൾ. കന്നിമലയിൽ നിന്ന് 3 കിലോമീറ്റർ തെക്കുപടിഞ്ഞാറായാണ് പ്രശസ്ത് തീർത്ഥാടന കേന്ദ്രമായ എരുമേലി സ്ഥിതി ചെയ്യുന്നത്. പ്രധാന തപാൽ ഓഫീസ് എരുമേലിയിൽ സ്ഥിതിചെയ്യുന്ന ഇവിടുത്തെ പിൻകോഡ് 686509 ആണ്.

Read article
പ്രമാണം:India_Kerala_location_map.svgപ്രമാണം:India_location_map.svgപ്രമാണം:Wikipedia_Kannimala.jpg