Map Graph

ഗോതുരുത്ത്

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു ദ്വീപാണ് ഗോതുരുത്ത്. വടക്കൻ പറവൂരിൽ നിന്നു 5 കിലോമീറ്ററും കൊച്ചി നഗരത്തിൽ നിന്നു 30 കിലോമീറ്ററും ദൂരത്തിൽ സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിലേക്ക് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ദൂരം 23 കിലോമീറ്ററാണ്. വടക്ക് കോട്ടപ്പുറം കോട്ടമുക്കും, പടിഞ്ഞാറ് വലിയ പണിക്കൻ തുരുത്തും മൂത്തകുന്നവുമാണ്. ചേന്ദമംഗലം ഗ്രാമപഞ്ചായത്തിനു കീഴിലാണ് ഈ ഗ്രാമം. ചവിട്ടുനാടകത്തിന്റെ ഈറ്റില്ലം ഗോതുരുത്താണെന്ന് വിശ്വസിക്കുന്നു.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg