ചമ്പക്കുളം
ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമംആലപ്പുഴക്കും ചങ്ങനാശ്ശേരിക്കും മദ്ധ്യേ നെടുമുടിയിൽ നിന്നും ഏകദേശം 5 കി.മി. തെക്കു ഭാഗത്താണ് ചമ്പക്കുളം ഗ്രാമം. പമ്പയാർ രണ്ടു കൈവഴികളായി തിരിഞ്ഞ് ഈ ഗ്രാമത്തിലൂടെ ഒഴുകുന്നു. കുട്ടനാട് മേഖലയിൽപ്പെട്ട ഒരു ഭൂപ്രദേശം ആണ് ചമ്പക്കുളം. ഇവിടുത്തെ ഒരു പ്രധാന ഉത്സവമാണ് ചമ്പക്കുളം മൂലം വള്ളംകളി. കൊണ്ടാക്കൽ, നടുഭാഗം, വൈശ്യംഭാഗം തുടങ്ങിയ സ്ഥലങ്ങൾ ഇവിടെയാണ്.
Read article