Map Graph

കാവാലം

ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ ഒരു ഗ്രാമമാണ് കാവാലം. ആലപ്പുഴ ജില്ലയുടെയും കോട്ടയം ജില്ലയുടെയും അതിർത്തിയിലാണ് കാവാലം സ്ഥിതിചെയ്യുന്നത്. ആലപ്പുഴനഗരത്തിൽ‍നിന്ന് 22 കിലോമീറ്റർ അകലെയാണ് കാവാലം സ്ഥിതിചെയ്യുന്നത്. കോട്ടയം നഗരത്തിൽ നിന്നും 21കിലോമീറ്ററും ചങ്ങനാശേരിയിൽ നിന്ന് 12 കിലോമീറ്ററും സഞ്ചരിച്ചാൽ ഇവിടെയെത്താം. നീലംപേരൂർ, കൈനടി, ചെറുകര,ഈര, കൈനകരി, കണ്ണാടി, പുളിങ്കുന്ന് ,നാരകത്തറ, വെളിയനാട് എന്നിവയാണ് ചുറ്റുമുള്ള ഗ്രാമങ്ങൾ. നൂറ്റാണ്ടുകൾ പഴക്കമുള്ള പളളിയറക്കാവ് ദേവീക്ഷേത്രം ഇവിടുത്തെ ഒരു പ്രധാന ആരാധാലയമാണ്. സെന്റ് ജോസഫ് പള്ളി സെന്റ്തെരേസാസ് പള്ളി ലിസ്യൂ പള്ളി എന്നിവയാണ്കാവാലത്തെ പ്രധാന ക്രിസ്ത്യൻദേവാലയങ്ങൾ. പ്രകൃതിരാമണീയമായ ഇവിടെ നിരവധി പുഴകളും പാടങ്ങളും കായൽ നിലങ്ങളുമുണ്ട് നിരവധി മലയാളം തമിഴ് ഹിന്ദി സിനിമകളുടെ ഷൂട്ടിംഗ് ലൊക്കേഷനാണ് കാവാലം

Read article
പ്രമാണം:Breeding_Indian_Pond_Heron.jpg