ചാമപ്പാറ
കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് ചാമപ്പാറ. പൂഞ്ഞാർ ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഈ ഗ്രാമം ജില്ലാ ആസ്ഥാനമായ കോട്ടയത്തിന് 43 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്നു. പശ്ചിമഘട്ടത്തിലെ ഇടനാട് മേഖലയിൽ ഉൾപ്പെടുന്ന ഒരു ചെറിയ കാർഷിക ഗ്രാമമായ ഇവിടെനിന്ന് ഈരാറ്റുപേട്ട പട്ടണത്തിലേയ്ക്ക് ഏകദേശം 8 കിലോമീറ്റർ ദൂരമുണ്ട്. വടക്കേക്കര, പൂഞ്ഞാർ, തലപ്പാലം, കടുവാമൂഴി, നടയ്ക്കൽ എന്നിവയാണ് ഈ ഗ്രാമത്തിന് അടുത്തുള്ള മറ്റു ഗ്രാമങ്ങൾ.
Read article