Map Graph

തൊടുപുഴ

ഇടുക്കി ജില്ലയിലെ പ്രധാന നഗരസഭയും പട്ടണവും

ഇടുക്കി ജില്ലയിലെ നഗരമാണ് തൊടുപുഴ. തൊടുപുഴ എന്ന പേരിൽ ഒരു താലൂക്കും ഒരു ബ്ലോക്കുപഞ്ചായത്തുമുണ്ട്. മൂവാറ്റുപുഴ, പാലാ തുടങ്ങിയവ തൊടുപുഴയ്ക്കു സമീപസ്ഥമായ പട്ടണങ്ങളാണ്‌. തൊടുപുഴ എറണാകുളം നഗരത്തിൽ നിന്നും 58 കിലോമീറ്റർ ദൂരെയാണ് സ്ഥിതിചെയ്യുന്നത്. തൊടുപുഴ പട്ടണത്തിൽക്കൂടി ഒഴുകുന്ന നദിയുടെ പേരും തൊടുപുഴ ആറ് എന്നാണ്. ഇടുക്കി ജലവൈദ്യുതപദ്ധതിയുടെ ഭാഗമായുള്ള മൂലമറ്റം പവർഹൗസിൽ നിന്നുള്ള ജലം തൊടുപുഴയാറ്റിലേയ്ക്ക് എത്തുന്നതിന്റെ ഫലമായി വർഷം മുഴുവൻ നിറഞ്ഞൊഴുകുന്നു എന്ന പ്രത്യേകതയും ഈ ആറിനുണ്ട്.

Read article
പ്രമാണം:Thodupuzha_town_view.jpgപ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svgപ്രമാണം:Thodupuzha_bridge.JPGപ്രമാണം:Morning_view_of_Malankara_Dam_reservoir_from_Kudayathoor_2.jpgപ്രമാണം:Thodupuzha_bus_stand.jpg