Map Graph

പാതിരാമണൽ

വേമ്പനാട് കായലിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദ്വീപാണ് പാതിരാമണൽ. ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്തിലെ പത്താം വാർഡിന്റെ ഭാഗമാണു പാതിരാമണൽ. മുഹമ്മ-കുമരകം ജലപാതയിലാണ് ഈ ദ്വീപ്. നൂറുകണക്കിന് ദേശാടനപ്പക്ഷികളുടെ വാസസ്ഥലം കൂടിയാണ്‌ ഈ ദ്വീപ്. പക്ഷിനിരീക്ഷകർക്ക് ഒരു പറുദീസയാണ് കുമരകം പക്ഷിസങ്കേതവും പാതിരാമണലും. ധാരാളം തെങ്ങുകളും സസ്യങ്ങളും നിറഞ്ഞതാണ് മനോഹരമായ ഈ ദ്വീപ്. ഇന്ന് ഇവിടെ വാണിജ്യ വിനോദസഞ്ചാര കമ്പനികളും ചുവടുറപ്പിച്ചിരിക്കുന്നു.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svgപ്രമാണം:Pathiramanal_island_-_view_from_muhamma.jpgപ്രമാണം:Pathiramanal_Info_Board,_Vembanadu_kayal_01.jpgപ്രമാണം:Pathiramanal_walkway.jpg