പുന്നല
കൊല്ലം ജില്ലയിലെ ഒരു ഗ്രാമംകൊല്ലം ജില്ലയിൽ പത്തനാപുരത്തിന് 7 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പുന്നല. പുന്നലയിൽ ഒരു ഗവർണ്മെൻ ഹയർ സെക്കന്ററി സ്കൂൾ പ്രവർത്തിക്കുന്നുണ്ട്. ഇത് പത്തനാപുരം താലൂക്കിൽ പെടുന്ന ഗ്രാമമാണ്. നിയമസഭാമണ്ഡലവും പത്തനാപുരം തന്നെയാണ്. ഈ ഗ്രാമം മാവേലിക്കര ലോകസഭാമണ്ഡലത്തിന്റെ കീഴിലാണ് വരുന്നത്. പത്തനാപുരം, പുനലൂർ എന്നിവിടങ്ങളിൽ നിന്ന് 8 കിലോമീറ്റർ അകലെയും ചാച്ചിപുന്നയിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുമാണ് പുന്നല സ്ഥിതി ചെയ്യുന്നത്. പത്തനാപുരം താലൂക്ക്, പത്തനാപുരം നിയമസഭാ മണ്ഡലം, മാവേലിക്കര പാർലമെന്റ് മണ്ഡലം എന്നിവിടങ്ങളിലാണ് ഇത്. പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിൻറെയും കൊല്ലം ജില്ലാ പഞ്ചായത്തിൻറെയും ഭാഗമാണ് പുന്നല.
Read article