Map Graph

പുലയനാർകോട്ട

കേരളത്തിലെ തലസ്ഥാനമായ തിരുവനന്തപുരം ജില്ലയിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 8 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന പ്രദേശം ആണ് പുലയനാർകോട്ട.ആക്കുളം കായലിന്റെ തീരത്തുള്ള ഈ പ്രദേശം പുലയരുടെ പരമ്പരയിൽപ്പെട്ട ഒരു പുലയമേധാവിയുടെ ഭരണ കേന്ദ്രമായിരുന്നുവെന്നും പുലയരുടെ കോട്ടയാണ് പുലയനാർകോട്ടയായത് എന്നും പറയപ്പെടുന്നു. Rev സാമുവൽ മീറ്റിയർ തൻ്റെ 'നേറ്റീവ് ലൈഫ് ഇൻ ട്രാവൻകൂർ ' എന്ന പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് ,പുലയനാർക്കോട്ട പുലയരുടെ ആധിപര്യമുണ്ടായിരുന്ന നാടാണെന്നും നാട്ടുകൂട്ടം അതിന് വേണ്ടി ഒരു തലപ്പുലയൻ ഉദ്യോഗസ്ഥനെ നിയമിച്ചിരുന്നുവെന്നുമാണ്.

Read article
പ്രമാണം:Pkta.jpg