Map Graph

മലപ്പുറം

കേരളത്തിലെ ജില്ലാതലസ്ഥാന നഗരം

ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിലെ ഒരു നഗരമാണ് മലപ്പുറം. മലപ്പുറം ജില്ലയുടെ ആസ്ഥാന നഗരമാണ്. 95 ചതുരശ്ര കിലോമീറ്ററാണ് മലപ്പുറം നഗരസഭയുടെ വിസ്തീർണം. മലപ്പുറം ജില്ലയുടെ ഭരണസിരാകേന്ദ്രമായാണ് ഈ നഗരം അറിയപ്പെടുന്നത്. കേരളത്തിന്റെ കാൽപന്തുകളിയുടെ ഈറ്റില്ലം കൂടിയാണ് മലപ്പുറം. 1970-ൽ രൂപീകൃതമായ ജില്ലയിലെ ആദ്യ മുനിസിപ്പാലിറ്റിയായ മലപ്പുറം മുനിസിപ്പാലിറ്റിയാണ് നഗരത്തിൻ്റെ ഭരണം നടത്തുന്നത്. 40 വാർഡുകളായി വിഭജിച്ചിരിക്കുന്ന നഗരത്തിൻറെ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിൽ 2083 ആളുകളാണ്. 2011-ലെ സെൻസസ് അനുസരിച്ചു 1,690,060 ജനസംഖ്യയുള്ള മലപ്പുറം അർബൻ സമൂഹമാണ് കേരളത്തിലെ ഏറ്റവും വലിയ നാലാമത്തെ അർബൻ സമൂഹം. കോഴിക്കോട് നഗരത്തിൽനിന്നും 50 കിലോമീറ്ററും പാലക്കാട്‌ നഗരത്തിൽനിന്നും 80 കിലോമീറ്ററും കോയമ്പത്തൂർ നഗരത്തിൽനിന്നും 130 കിലോമീറ്റർ അകലെയുമാണ് മലപ്പുറം.

Read article
പ്രമാണം:Malappuram_DownHill_Aerial_View.jpgപ്രമാണം:Malappuram_Townhall.pngപ്രമാണം:Kottakkunnu,_Malappuram_municipality.jpgപ്രമാണം:Vaidyar.JPGപ്രമാണം:AI_International_College,_Malappuram_Inkel_Educity.pngപ്രമാണം:Malappuram_District_Sports_Complex_Stadium.jpgപ്രമാണം:Areekode_in_Malappuram_District.jpgപ്രമാണം:India_Kerala_location_map.svgപ്രമാണം:Mattil_Mall_Malappuram.jpgപ്രമാണം:MDS_Complex_Manjeri.jpgപ്രമാണം:Malappuram_Collectrate.jpgപ്രമാണം:Kottakkunnu_mazhaveed.jpgപ്രമാണം:Acr735.jpgപ്രമാണം:Teak_Museum_-_Nilambur.jpgപ്രമാണം:Nilambur_Teak_Garden_-_Teak_museum_(13).jpgപ്രമാണം:Nilambur,_Teak_Museum.jpgപ്രമാണം:Wiktionary-logo-ml.svg