Map Graph

വണ്ണപ്പുറം

ഇടുക്കി ജില്ലയിലെ ഒരു ഗ്രാമം

ഇടുക്കി ജില്ലയിലെ വണ്ണപ്പുറം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് വണ്ണപ്പുറം. തൊടുപുഴയിൽ നിന്നും ഏകദേശം 17കിലോമീറ്റർ ദൂരത്തായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. തൊടുപുഴയിൽ നിന്നും ഇടുക്കിയിലേക്കുള്ള വണ്ണപ്പുറം-ചേലച്ചുവട് പാത ഈ ഗ്രാമത്തിലൂടെയാണ് കടന്നുപോകുന്നത്. എസ്.എൻ.എം.എച്ച്.എസ് ആണ് ഇവിടുത്തെ പ്രധാന വിദ്യാലയം. മുണ്ടന്മുടി വണ്ണപ്പുറത്തിന്റെ ഒരു സമീപ പ്രദേശമാണ്. കേരളത്തിൽ അറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളായ കോട്ടപ്പാറ മഞ്ഞുമല, കാറ്റാടിക്കടവ്, തൊമ്മൻകുത്ത് വെള്ളച്ചാട്ടം, ആനചാടിക്കുത്ത്, മീനുളിയാൻ പാറ തുടങ്ങിയവയെല്ലാം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.

Read article
പ്രമാണം:Akshaya_E-Centre_Vannappuram_Town_060057.jpg