Map Graph

വെണ്ണിയാനി

ഇടുക്കി ജില്ലയിലെ ഒരു ഗ്രാമം

ഇടുക്കി ജില്ലയിലെ ഒരു ഗ്രാമവും മലമ്പ്രദേശവുമാണ് വെണ്ണിയാനി. തൊടുപുഴ നിന്നും ഏകദേശം 20 കിലോമീറ്റർ ദൂരെയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ചീനിക്കുഴി, മഞ്ചിക്കല്ല്, ഉപ്പുകുന്ന്, പെരിങ്ങാശ്ശേരി എന്നിവയാണ് വെണ്ണിയാനിയുടെ സമീപപ്രദേശങ്ങൾ. റബ്ബർ, കുരുമുളക് എന്നിവയാണ് ഇവിടുത്തെ പ്രധാന കൃഷികൾ. ആദിവാസികൾക്ക് താമസത്തിനായി ഇവിടെ അംബേദ്കർകോളനി സ്ഥാപിച്ചിട്ടുണ്ട്. മഞ്ചിക്കല്ല്-ഉപ്പുകുന്ന്-പെരിങ്ങാശ്ശേരി പാതയാണ് ഇതിലെ കടന്നുപോകുന്ന ഏക പാത. പെരിങ്ങാശ്ശേരി, മഞ്ചിക്കല്ല് ഭാഗങ്ങളിൽ നിന്നും ഇവിടേക്ക് ജീപ്പ്, ഓട്ടോ മാത്രമാണ് ഗതാഗതത്തിനായുള്ളത്. മനോരമയുടെ ഫോട്ടോഗ്രാഫറായിരുന്ന വിക്ടർ ജോർജ്ജ് 2001-ൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഇവിടെ വെച്ചാണ് മരണമടഞ്ഞത്.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg