ഉടുമ്പഞ്ചോല
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശംഇടുക്കി ജില്ലയിലെ ഒരു ഗ്രാമപ്രദേശവും അഞ്ച് താലൂക്കുകളിൽ ഒന്നുമാണ് ഉടുമ്പഞ്ചോല. താലൂക്കിന്റെ ആസ്ഥാനം നെടുങ്കണ്ടമാണ്. ഉടുമ്പഞ്ചോല താലൂക്കിന്റെ വടക്കേ അതിർത്തി മൂന്നാറിൽ നിന്ന് 20 കിലോമീറ്റർ മാത്രം മാറിയുള്ള ചിന്നക്കനാലാണ്. ഈ താലൂക്കിന്റെ മറ്റൊരു അതിർത്തിയിൽ തമിഴ്‌നാട് നീണ്ടുനിവർന്നു കിടക്കുന്നു. 2002 ൽ ഭൂമി കയ്യേറ്റത്തിലൂടെ വിവാദം സൃഷ്ടിച്ച മതികെട്ടാൻ മലനിരകൾ ഈ താലൂക്കിലാണ് ഉൾപ്പെടുന്നത്. ഇന്ത്യയിൽ ഏറ്റവുമധികം കാറ്റുവീശുന്ന സ്‌ഥലമെന്ന് അനർട്ട് സർവ്വേയിലൂടെ കണ്ടെത്തിയ സ്ഥലമായ രാമക്കൽമേടും ഈ താലൂക്കിലാണ്. കേരള സർക്കാർ അനർട്ടിന്റെ സഹായത്തോടെ നിർമ്മിക്കുന്ന വാതോർജ്ജ പദ്ധതി രാമക്കൽമേട്ടിലാണുള്ളത്. പ്രകൃതിമനോഹരമായ ഈ സ്ഥലം നല്ലൊരു ടൂറിസ്‌റ്റു കേന്ദ്രം കൂടിയാണ്. താലൂക്ക് ആസ്ഥാനമായ നെടുങ്കണ്ടത്തു നിന്ന് 15 കിലോമീറ്റർ സഞ്ചരിച്ചാൽ തമിഴ്‌നാടിനോടു ചേർന്നു കിടക്കുന്ന രാമക്കൽമേട്ടിലെത്താം.


